ഫയര്‍ഫോക്സ് ആഡോണുകളുടെ മെമ്മറി യൂസേജ് കണ്ടെത്താം


പലരും നിരവധി ആഡോണുകളും, എക്സ്റ്റന്‍ഷനുകളും ഉപയോഗിക്കാറുണ്ട്. ഏറെ ഉപകാരപ്പെടുന്ന വൈവിധ്യമാര്‍ന്ന ഒട്ടനേകം ആഡോണുകള്‍ ഫയര്‍ഫോക്സിലും, ക്രോമിലും ലഭ്യമാണ്. ഇവ ഉപയോഗിച്ചാല്‍ ഏറെ അഡീഷണല്‍ പ്രോഗ്രാമുകള്‍ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ഒഴിവാക്കാം. എന്നാല്‍ ആഡോണുകളുടെ ഉപയോഗത്തില്‍ ഹരം കയറിയാല്‍ ബ്രൗസര്‍ സ്ലോ ആവുകയാകും അനന്തരഫലം. ആവശ്യമുള്ളവ മാത്രം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രദ്ധിച്ചാല്‍ വളരെ ഉപകാരപ്പെടുമെന്നതില്‍ സംശയമില്ല.
addons-memory - Compuhow.com
ഫയര്‍ഫോക്സില്‍ ഉപയോഗിക്കുന്ന ആഡോണുകളുടെ മെമ്മറി ഉപയോഗം ചെക്കുചെയ്യാന്‍ സാധിക്കും. about:addons-memory എന്ന ആഡോണ്‍ ഉപയോഗിച്ച് ആഡോണുകള്‍ ഉപയോഗിക്കുന്ന മെമ്മറി മനസിലാക്കാന്‍ സാധിക്കും.
ഇതില്‍ കാണിക്കുന്ന ലിസ്റ്റ് പരിശോധിച്ച് ഏറ്റവുമധികം മെമ്മറി ഉപയോഗിക്കുന്നവയെ കണ്ടെത്തുകയും, ആവശ്യമെങ്കില്‍ അവ ഒഴിവാക്കുകയും ചെയ്യാം. മെമ്മറി ഉപയോഗം എം.ബിയിലാണ് കാണിക്കുക.

DOWNLOAD

Comments

comments