ഫയര്‍ഫോക്സ് സ്ലോയാണോ….സ്പീഡ് കൂട്ടാം..!



പലരും പരാതിപ്പെടുന്ന ഒരു കാര്യമാണ് ഫയര്‍ഫോക്സ് ഉപയോഗിക്കുമ്പോള്‍ ഇന്റര്‍നെറ്റ് സ്പീഡ് കുറയുന്നു എന്നത്. പല കാരണങ്ങളാല്‍ ഇത് സംഭവിക്കാം. എക്സ്ട്രാ എക്സ്റ്റന്‍ഷനുകളും, യൂസര്‍ സ്ക്രിപ്റ്റുകളുമൊക്കെ ഉപയോഗിക്കുന്നുവെങ്കില്‍ സ്ലോ ആവാനിടയുണ്ട്. സ്പീഡ് കൂട്ടാനുപയോഗിക്കുവുന്ന മാര്‍ഗ്ഗങ്ങള്‍ ഒന്നു പരിശോധിക്കാം.
അപ് ഡേറ്റ്
കാലാകാലങ്ങളില്‍ അപ് ഡേറ്റുകള്‍ ലഭിക്കുമ്പോള്‍ അപ് ഡേറ്റ് ചെയ്യുക. മാനുവലായി അപ് ഡേറ്റ് ചെയ്യാന്‍ മെനുവില്‍ help ല്‍ പോയി About firefox ല്‍ ക്ലിക്ക് ചെയ്യുക.
പ്ലഗിനുകള്‍
‌ആവശ്യമില്ലാത്ത പ്ലഗിനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. മോസില്ലയുടെ സൈറ്റില്‍ പോയി പ്ലഗിനുകള്‍ക്ക് അപ് ഡേറ്റുകളുണ്ടോ എന്നും ചെക്ക് ചെയ്യാം. പ്ലഗിനുകള്‍ എനേബിള്‍ ചെയ്യാന്‍ ചെയ്യാന്‍ about:config എന്ന് അഡ്രസ് ബാറിലടിക്കുക.
plugins.click_to_play എന്ന് സെര്‍ച്ച് ചെയ്ത് അതിന്റെ വാല്യു ഡബിള്‍ ക്ലിക്ക് ചെയ്ത് true എന്നാക്കുക.
ആഡോണുകള്‍
ആവശ്യമില്ലാത്തതായ ഒട്ടേറെ ആഡോണുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവ ഒഴിവാക്കാന്‍ മടി കാണിക്കേണ്ടതില്ല. ആഡോണുകള്‍ ഡിസേബിള്‍ ചെയ്യാന്‍ Firefox > Help > Restart with Add-ons disabled എടുത്താല്‍ മതി.

യൂസര്‍ സ്ക്രിപ്റ്റുകള്‍
ഗ്രീസ് മങ്കി, സ്ക്രിപ്റ്റിഷ് പോലുള്ളവ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവ ഡിസേബിള്‍ ചെയ്ത് നോക്കുക.
ലോഡിങ്ങ് സ്ലോ ആണെങ്കില്‍ Firefox > Options, എടുത്ത് Don’t load tabs until selected ചെക്ക് ചെയ്യുക.
അടുത്തമാര്‍ഗ്ഗം ടെംപററി ഡാറ്റകള്‍ നീക്കുക എന്നതാണ്. Ctrl-Shift-Del ഒരുമിച്ചമര്‍ത്തി ഇത് ചെയ്യാം.
സിസ്റ്റത്തിന്‍റെ കപ്പാസിറ്റിയും പരിഗണിക്കേണ്ടതാണ്.
റീസെറ്റിങ്ങ്
ഫയര്‍ഫോക്സ് റീസെറ്റ് ചെയ്താല്‍ പഴയ കണ്ടീഷനിലേക്ക് വരുത്താം. ഇത് ചെയ്തതിനാല്‍ പാസ് വേഡ്, കുക്കീസ്, ബുക്ക്മാര്‍ക്കുകള്‍ തുടങ്ങിയവയൊന്നും നഷ്ടപ്പെടില്ല. Firefox > Help > Troubleshooting Information > Reset Firefox എടുത്ത് ഇത് ചെയ്യാം.

Comments

comments