ഫയര്‍ഫോക്സ് ഡൗണ്‍ലോഡ് ഷെഡ്യൂളര്‍


ഡൗണ്‍ലോഡ് മാനേജറുകള്‍ ഉപയോഗിച്ച് സൗകര്യപ്രദമായി ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. എന്നാല്‍ അവ ഉപയോഗിക്കുന്നത് അത്ര എളുപ്പമായി തോന്നുന്നില്ലെങ്കില്‍ ഫയര്‍ഫോക്സ് ബ്രൗസറില്‍ തന്നെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഒരു എക്സ്റ്റന്‍ഷനാണ് Download Scheduler.

വളരെ സൗകര്യപ്രദമായി ഉപയോഗിക്കാം എന്നതാണ് ഇതിന്‍റെ മെച്ചം. റൈറ്റ് ക്ലിക്ക് മെനു വഴി ലിങ്കുകളുടെ മേല്‍ ക്ലിക്ക് ചെയ്ത് എളുപ്പം ഡൗണ്‍ലോഡിങ്ങ് നടത്താമെന്നത് ഇതിന്‍റെ ഒരു പ്ലസ് പോയിന്‍റാണ്. Schedule Link As ക്ലിക്ക് ചെയ്താല്‍ സേവ് വിന്‍ഡോ വരും.
Download scheduler - Compuhow.com
എന്നാല്‍ ഇത് വഴി ഡൗണ്‍ലോഡിങ്ങ് ആരംഭിക്കില്ല. ഒരു പക്ഷേ ആ ലിങ്ക് നിങ്ങള്‍ കണ്ടെത്തുന്നത് തിരക്കുള്ള സമയത്താവും. അപ്പോള്‍ ഡൗണ്‍ലോഡിങ്ങ് നടത്തിയാല്‍ അത് ജോലിയെ സ്ലോ ആക്കിയേക്കാം. അതുകൊണ്ട് തന്നെ ഇങ്ങനെ ഷെഡ്യൂള്‍ ചെയ്ത ലിങ്ക് പിന്നീട് ഒഴിവ് പോലെ ഡൗണ്‍ലോഡ് ചെയ്യാം.

Comments

comments