ഫയര്‍ഫോക്സ് റീസെറ്റിങ്ങ്ക്രാഷാവുക, സ്പീഡ് കുറയുക, അനാവശ്യമായ ടൂള്‍ ബാറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുക തുടങ്ങിയ പ്രശ്നങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ ബ്രൗസറില്‍ അനുഭവപ്പെടാം. ഫയര്‍ഫോക്സില്‍ ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്നുവെങ്കില്‍ അവ പരിഹരിക്കാനുള്ള മാര്‍ഗ്ഗമാണ് ഫയര്‍ഫോക്സ് റീസെറ്റ് ചെയ്യുക എന്നത്.

സാധാരണ റീസെറ്റ് എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത് മൊത്തത്തില്‍ പുതുക്കുക എന്നതാണ്.. അതിനാല്‍ തന്നെ സ്റ്റോര്‍ ചെയ്ത വിവരങ്ങള്‍ നഷ്ടപ്പെടാനിടയാകും. എന്നാല്‍ ബുക്ക് മാര്‍ക്കുകളൊന്നും നഷ്ടപ്പെടാതെ തന്നെ ഫയര്‍ഫോക്സ് റീസെറ്റ് ചെയ്യാനാവും.

റീസെറ്റ് ചെയ്യുമ്പോള്‍ ഒരു പുതിയ പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്ത് അതിലേക്ക് പേഴ്സണല്‍ ഡാറ്റകള്‍ മാറ്റപ്പെടും. അതിനാല്‍ തന്നെ ബുക്ക് മാര്‍ക്കുകള്‍, പാസ്വേഡുകള്‍ തുടങ്ങിയവ നഷ്ടപ്പെടുകയുമില്ല.
റീസെറ്റ് ചെയ്യാന്‍ ഫയറ്‍ഫോക്സ് മെനുവില്‍ ക്ലിക്ക് ചെയ്ത് Help സെലക്ട് ചെയ്യുക. അവിടെ Troubleshooting Information എടുക്കുക.

ഏറെ വിവരങ്ങള്‍ ഉള്‍പ്പെടുന്ന ഈ പേജില്‍ Reset Firefox എന്ന ഒപ്ഷനും കാണാം. അതില്‍ ക്ലിക്ക് ചെയ്യുക.
ബ്രൗസര്‍ ക്ലോസാവുകയും പ്രൊസസ് ആരംഭിക്കുകയും ചെയ്യും. പൂര്‍ത്തിയാകുമ്പോള്‍ ഇംപോര്‍ട്ട് ചെയ്ത വിവരങ്ങളുടെ ലിസ്റ്റ് കാണാനാവും.

തുടര്‍ന്ന് ഫയര്‍ഫോക്സ് ഓപ്പണ്‍ ചെയ്ത് ഉപയോഗിക്കാം. വീണ്ടും ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് വേണ്ടി വരുന്ന പ്രയാസം ഇതുവഴി ഒഴിവാക്കാം.

Comments

comments