ഫയര്‍ഫോക്സ് ബുക്ക് മാര്‍ക്ക് സോര്‍ട്ടിംഗ്


ഫയര്‍ഫോക്സില്‍ ബുക്ക് മാര്‍ക്കുകള്‍ ഓട്ടോമാറ്റിക്കായി സോര്‍ട്ടാവുകയില്ല. ബുക്ക് മാര്‍ക്കുകളുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിക്കുമ്പോള്‍ ഇവ സോര്‍ട്ട് ചെയ്താല്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ ആക്സസ് ചെയ്യാനാവും. പുതിയതായി ബുക്ക് മാര്‍ക്ക് ചെയ്യുന്നവ ഓട്ടോമാറ്റിക്കായി ഏറ്റവും താഴെയാണ് ആഡ് ചെയ്യപ്പെടുക.
Auto-Sort Bookmarks എന്ന ആഡോണുപയോഗിച്ച് ഫയര്‍ഫോക്സ് ബുക്ക് മാര്‍ക്കുകള്‍ എളുപ്പത്തില്‍ സോര്‍ട്ട് ചെയ്യാനാവും. ഇത് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ എല്ലാ ബുക്കുമാര്‍ക്കുകളും A to Z രീതിയില്‍ സോര്‍ട്ട് ചെയ്യപ്പെടും.ഇങ്ങനെ സോര്‍ട്ട് ചെയ്യപ്പെട്ടവ ഡ്രാഗ് ചെയ്ത് ഓര്‍ഡര്‍ മാറ്റാനാവില്ല.

about:config മെത്തേഡ് ഉപയോഗിച്ച് സെറ്റിങ്ങ്സില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും.
extensions.sortbookmarks.autosort – ഓട്ടോമാറ്റിക്കായി സോര്‍ട്ട് ചെയ്യാന്‍ (വാല്യു ട്രു ആക്കുക)
extensions.sortbookmarks.foldersbefore – ഫോള്‍ഡറുകള്‍ ആദ്യം കാണിക്കുക

Download

Comments

comments