നിങ്ങളുടെ കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവരെ കണ്ടുപിടിക്കാം


Mouselock - Compuhow.com
ഓഫിസിലും മറ്റും ജോലിചെയ്തുകൊണ്ടിരിക്കുമ്പോള്‍ പെട്ടന്ന് പുറത്തേക്ക് പോകേണ്ടി വരുന്നു എന്ന് കരുതുക. ആസമയത്ത് ചിലപ്പോള്‍ ആരെങ്കിലും നിങ്ങളുടെ കംപ്യൂട്ടര്‍ ഉപയോഗിച്ചേക്കാം. ഇങ്ങനെ ആരെങ്കിലും ലോഗിന്‍ ചെയ്താല്‍ ഇമെയില്‍ അയാളുടെ ചിത്രമടക്കം അലര്‍ട്ട് നല്കുന്ന ഒരു പ്രോഗ്രാമാണ് MouseLock.
നിങ്ങള്‍ സിസ്റ്റം ഓണാക്കിയിട്ട് മാറുമ്പോള്‍ ആരെങ്കിലും ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ അയാളുടെ ചിത്രമെടുത്ത് ജിമെയില്‍ അഡ്രസിലേക്ക് മെയില്‍അയക്കുന്നതാണ് ഈ പ്രോഗ്രാം. മൗസ് അനക്കിയാല്‍ അപ്പോള്‍ ചിത്രം എടുക്കും. കീബോര്‍ഡി്ല്‍ ആരെങ്കിലും അമര്‍ത്തിയാലും ചിത്രം എടുക്കും.
ഇത് ആക്ടിവേറ്റ് ചെയ്യാന്‍ ജിമെയിലില്‍ ലോഗിന്‍ ചെയ്ത് പ്രോഗ്രാമിനെ അക്കൗണ്ട് ആക്സസ് ചെയ്യാന്‍ അനുവദിക്കുക.
തുടര്‍ന്ന് മൗസ് സീക്രട്ട് പിന്‍ സെലക്ട് ചെയ്യുക. ഇത് 1 മുതല്‍ പത്തുവരെയാണ്.
ഇതിന് ശേഷം ക്യാമറ ആക്സസ് ചെയ്യാന്‍ പ്രോഗ്രാമിനെ അനുവദിക്കുക. ആസമയത്ത് നോട്ടിഫിക്കേഷന്‍ കാണിക്കും. ക്യാമറ ആക്ടിവായി ഇരിക്കുന്നത് ആരും ശ്രദ്ധിക്കാന്‍ തരമില്ല.
ഇനി പ്രോഗ്രാമിലെ കൃത്യമായ ഭാഗത്ത് മൗസ് വച്ച് ഒരു തവണ ക്ലിക്ക് ചെയ്യുക.
ഇനി കീബോര്‍ഡോ മൗസോ ആരെങ്കിലും ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ പിന്‍ എന്‍റര്‍ ചെയ്യാന്‍ അഞ്ച് സെക്കന്‍ഡ് സമയം ലഭിക്കും. ചെയിതല്ലെങ്കില്‍ ഫോട്ടോയെടുത്ത് ഇമെയിലിലേക്കയക്കും.
http://mouselock.co/

Comments

comments