പുതിയ വെബ്സൈറ്റുകള്‍ കണ്ടുപിടിക്കാം


പുതിയ വെബ്സൈറ്റുകള്‍ ആരംഭിക്കുന്നത് എങ്ങനെ അറിയാന്‍ സാധിക്കും? മുമ്പ് StumbleUpon ആയിരുന്നു ഇതിന് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് ഇത് അത്ര പോപ്പുലറല്ല. ബ്രൗസ് ചെയ്യുന്നതിനിടെ പുതിയ സൈറ്റുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഒരു സെര്‍ച്ച് സംവിധാനമാണ് Skrittle.
ഇത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ അതിന്‍റെ ഐക്കണില്‍ ക്ലിക്ക് ചെയ്ത് നിങ്ങള്‍ തുറന്ന് വെച്ചിരിക്കുന്ന സൈറ്റിന് സമാനമായ മറ്റ് സൈറ്റുകള്‍ കാണാം. ഇത് ഒരു ബുക്ക് മാര്‍ക്ലെറ്റാണ്. സൈറ്റില്‍ നിന്ന് ഇത് ഡ്രാഗ് ചെയ്ത് നിങ്ങളുടെ ബുക്ക് മാര്‍ക്ക് ബാറിലേക്കിട്ടാല്‍ മതി.

ഇതിന് ശേഷം Skrittle ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ബൗണ്‍സിങ്ങ് ബോള്‍സ് പോലെ കാണാം. ഇവ സൈറ്റുകളെ പ്രതിനിധികരിക്കുന്നു. ഇമേജുകള്‍ വീഡിയോയെയാണ് കാണിക്കുന്നത്. ഇവയില്‍ ക്ലിക്ക് ചെയ്ത് ആ പേജിലേക്ക് പോകാം.
http://www.skrittle.com/

Comments

comments