ഇമെയില്‍ അക്കൗണ്ട് നിര്‍മ്മിച്ച തിയ്യതി കണ്ടെത്താം.


Gmail - Compuhow.com
എന്നാണ് നിങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഇമെയില്‍ അഡ്രസ് നിര്‍മ്മിച്ചത് എന്ന് കണ്ടുപിടിക്കണോ. ഒരു പക്ഷേ അത് എളുപ്പമാകും. കാരണം ഇമെയില്‍ നിര്‍മ്മിക്കുമ്പോള്‍ ആദ്യം ലഭിക്കുന്ന ഇമെയില്‍ ഇന്‍ബോക്സിലുണ്ടെങ്കില്‍ അത് നോക്കിയാല്‍ തിയ്യതി കണ്ടെത്താം. ദൗര്‍ഭാഗ്യവശാല്‍ ഈ മെയില്‍ മിക്കവരും തുടക്കത്തില്‍ തന്നെ ഡെലീറ്റ് ചെയ്തിട്ടുണ്ടാവും,.
ഇനിയുള്ളത് മറ്റൊരു വഴിയാണ്.

ഇതിന് ആദ്യം മെയില്‍ ലോഗിന്‍ ചെയ്യുക.
അഡ്രസ് ബാറില്‍ https://mail.google.com/mail/h/ എന്ന് ടൈപ്പ് ചെയ്ത് എന്ററടിക്കുക. ഇത് ജിമെയില്‍ ബേസിക് എച്ച്.ടി.എം.എല്‍ വേര്‍ഷന്‍ തുറക്കും.

Settings ല്‍ ക്ലിക്ക് ചെയ്ത് Forwarding and POP/IMAP ക്ലിക്ക് ചെയ്യുക. POP Download ല്‍ Status: POP is enabled for all emails that have arrived since MM/DD/YYYY എന്ന പോലൊരു മെസേജ് കാണാം.

MM/DD/YYYY എന്നതിന് പകരം തിയ്യതി അക്ഷരത്തില്‍ രേഖപ്പെടുത്തിയത് കാണാനാവും.
ഇത് കണ്ടെത്തിയാല്‍ രേഖപ്പെടുത്തി വെയ്ക്കുന്നത് പിന്നീടെപ്പോഴെങ്കിലും ജിമെയില്‍ അക്കൗണ്ട് റിക്കവര്‍ ചെയ്യേണ്ടി വരുമ്പോള്‍ സഹായകരമാകും.

Comments

comments