എളുപ്പത്തില്‍ സബ്ടൈറ്റിലുകള്‍ കണ്ടെത്താം


subtitle - Compuhow.com

സിനിമകള്‍ക്ക് സബ്ടൈറ്റില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നവര്‍ നിരവധിയുണ്ട്. എന്നാല്‍ ഇവ കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വി.എല്‍. സി പ്ലെയറില്‍ കാണുന്നതിനായി എങ്ങനെ സബ് ടൈറ്റില്‍ എളുപ്പത്തില്‍ കണ്ടെത്താമെന്നാണ് ഇവിടെ പറയുന്നത്.

Subtitleapp എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ച് എളുപ്പത്തില്‍ സബ്ടൈറ്റില്‍ കണ്ടെത്താനാവും.
ആദ്യം ഈ ആപ്ലിക്കേഷന്‍ കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ആപ്പിന്‍റെ ഷോര്‍ട്ട് കട്ട് ഡെസ്ക്ടോപ്പില്‍ കാണാനാവും. ഇത് ഓപ്പണ്‍ ചെയ്ത് വീഡിയോ ഈ വിന്‍ഡോയിലേക്ക് ഡ്രാഗ് ചെയ്തിടുക.

പ്രോഗ്രാം തനിയെ സബ്ടൈറ്റില്‍ കണ്ടെത്തും. വീഡിയോക്ക് ശരിയായ പേര് അല്ലെങ്കില്‍ പോലും ഈ വീഡിയോക്ക് സബ്ടൈറ്റില്‍ കണ്ടെത്തും.
എക്സ്.പി, വിന്‍ഡോസ് 7 തുടങ്ങിയവയിലും, മാകിലും ഇത് വര്‍ക്ക് ചെയ്യും.

http://subtitlesapp.com/

Comments

comments