സമാനമായ സൈറ്റുകള്‍ കണ്ടുപിടിക്കാം


Moresiteslike - Compuhow.com
നിങ്ങള്‍ സ്ഥിരമായി വിസിറ്റ് ചെയ്യുന്ന വെബ്സൈറ്റുകളുണ്ടാവും. എന്തെങ്കിലും പ്രത്യേക വിഷയങ്ങളെ ആധാരമാക്കിയുള്ള ഇവയുടെ സമാനമായ ചില സൈറ്റുകളും കൂടുതല്‍ ആവശ്യങ്ങള്‍ക്കായി നിങ്ങള്‍ക്ക് വേണ്ടി വന്നേക്കാം. ഇത്തരം സമാന സ്വാഭാവമുള്ള സൈറ്റുകള്‍ കണ്ടെത്താന്‍ ഉപയോഗിക്കാവുന്ന ഒന്നാണ് More Sites Like .
ഏതെങ്കിലും ഒരു സൈറ്റിനെ മാനദണ്ഠമാക്കി മറ്റ് സൈറ്റുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഒരു സര്‍വ്വീസാണിത്.
വളരെ എളുപ്പത്തില്‍ ഇത് ഉപയോഗിക്കാനാവും. ടേം സെര്‍ച്ച് ചെയ്യുകയോ, അല്ലെങ്കില്‍ സൈറ്റിന്‍റെ യു.ആര്‍.എല്‍ എന്റര്‍ ചെയ്യുകയോ ചെയ്യുക.
ടാഗ്സ്, ടോപിക് എന്നിവ ഉപയോഗിച്ച് ഇതില്‍ സൈറ്റുകള്‍ തരംതിരിച്ചിരിക്കുന്നു. ഒരേ വിഷയത്തിലുള്ള സൈറ്റുകള്‍ കണ്ടെത്താനുള്ള എളുപ്പവഴിയാണ് More Sites Like ഉപയോഗിക്കുന്നത്.

www.moresiteslike.net

Comments

comments