പ്രിന്‍റിംഗ് വിവരങ്ങള്‍ നിരീക്ഷിക്കാം


Papercut Printer Logger - Compuhow.com
ഡിജിറ്റല്‍ യുഗമാണെങ്കിലും ഹാര്‍ഡ് കോപ്പികള്‍ ഇന്നും അത്യാവശ്യം തന്നെയാണ്. കാര്യങ്ങളെല്ലാം ഓണ്‍ലൈനിലും, ഡിജിറ്റല്‍ ഫോര്‍മാറ്റിലും സബ്മിറ്റ് ചെയ്താലും ഒരുറപ്പിന് വേണ്ടി ഇന്നും കടലാസില്‍ പ്രിന്‍റെടുക്കുന്നത് സാധാരണമാണ്. പ്രത്യേകിച്ച് ഓഫിസുകളിലും മറ്റും ഇത്തരത്തില്‍ കോപ്പികളെടുത്ത് വെയ്ക്കുന്നത് സാധാരണമാണ്.

നിങ്ങള്‍ ഒരു സ്ഥാപനം നടത്തുന്നയാളാണെങ്കില്‍ അവിടെ ഉപയോഗിക്കുന്ന പ്രിന്‍റര്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്ന് ചിലപ്പോള്‍ സംശയം തോന്നിയേക്കാം. പ്രിന്റിംഗ് എന്നത് ഇപ്പോഴും അത്യാവശ്യം ചെലവുള്ള ഒരേര്‍പ്പാടാണ്. പ്രത്യേകിച്ച് കളര്‍ ലേസര്‍ പ്രിന്റിംഗ്. ആരെങ്കിലും ഓഫിസ് ആവശ്യത്തിനല്ലാതെ ഇത്തരത്തില്‍ പ്രിന്‍റെടുക്കുന്നുണ്ടോ എന്ന് നീരിക്ഷിക്കാന്‍ സഹായിക്കുന്ന ഒരു പ്രോഗ്രാമാണ് PaperCut Printer Logger. മറ്റുള്ളവരെ നിരീക്ഷിക്കാന്‍ മാത്രമല്ല സ്വന്തം ഉപയോഗം കണക്കാക്കാനും ഇത് സഹായിക്കും.

മിക്കവാറും എല്ലാ പുതിയ മോഡല്‍ പ്രിന്ററുകളെയും സപ്പോര്‍ട്ട് ചെയ്യുന്ന ഒരു ചെറിയ പ്രോഗ്രാമാണിത്. ഇത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഒരു ബാക്ക് ഗ്രൗണ്ട് പ്രോഗ്രാമായി റണ്‍ ചെയ്തുകൊള്ളും.

ഓരോ പ്രിന്‍റിംഗ് നടന്ന സമയവും തിയ്യതിയും, ഉപയോഗിച്ച യൂസര്‍, പ്രിന്റ് ചെയ്ത പേജുകളുടെ എണ്ണം, ഫയലിന്റെ പേര്, പേപ്പര്‍ സൈസ്, കളര്‍ മോഡ് തുടങ്ങി സകല വിവരങ്ങളും ഈ പ്രോഗ്രാം ഉപയോഗിച്ച് ട്രാക്ക് ചെയ്യാം.
വിവരങ്ങള്‍ എച്ച്.‍ടി.എം.എല്‍ ഫോര്‍മാറ്റിലാണ് ലഭിക്കുക. പുതിയ പ്രിന്‍റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അവയുടെ വിവരവും ഇതില്‍ ഓട്ടോമാറ്റിക്കായി ലഭ്യമാകും.

DOWNLOAD

Comments

comments