വിന്‍ഡോസ് ഫോണ്‍ കാണാതായാല്‍ കണ്ടെത്താം?


Find my phone - Compuhowcom
ആന്‍‌ഡ്രോയ്ഡ് ഫോണുകള്‍ക്ക് വേണ്ടി ദിനം പ്രതി ആപ്ലിക്കേഷനുകള്‍ പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നു. ആന്‍ഡ്രോയ്ഡ് തരംഗത്തിനിടയില്‍ വിന്‍ഡോസ് പിന്നോക്കം പോയി എന്നത് സത്യമാണ്. എന്നിരുന്നാലും വിന്‍ഡോസ് ഒ.എസിലുള്ള സ്മാര്‍ട്ട് ഫോണുകള്‍ നോക്കിയ പോലുള്ള കമ്പനികള്‍ പുറത്തിറക്കുന്നുണ്ട്. ആന്‍ഡ്രോയ്‍ഡ് ഫോണുകള്‍ നഷ്ടപ്പെട്ടാല്‍ കണ്ടെത്താനുള്ള ആപ്ലിക്കേഷനുകള്‍ ഇന്ന് ലഭ്യമാണ്. എന്നാല്‍ വിന്‍ഡോസിലും ഇത്തരത്തില്‍ മോഷണം പോവുകയോ, കാണാതാവുകയോ ചെയ്ത ഫോണുകളെ കണ്ടെത്താനാവും.

വിന്‍‍ഡോസിന്‍റെ Find my Phone എന്ന സര്‍വ്വീസുപയോഗിച്ച് ഫോണുകളെ കണ്ടെത്താനും, ലോക്ക് ചെയ്യാനും, ഡാറ്റ ഇറേസ് ചെയ്യാനും സാധിക്കും.
വിന്‍ഡോസ് സര്‍വ്വീസില്‍ രജിസ്റ്റര്‍ ചെയ്ത് ഈ സൗകര്യം സൗജന്യമായി ഉപയോഗപ്പെടുത്താം.
ഇതിന് www.windowsphone.com/en-us/my എന്ന സൈറ്റ് സന്ദര്‍ശിച്ച് ഫോണില്‍ ഉപയോഗിക്കുന്ന മെയില്‍അഡ്രസ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.

തുടര്‍ന്ന് Find My Phone ക്ലിക്ക് ചെയ്ത് ഫോണ്‍ നിലവില്‍ എവിടെയാണുള്ളതെന്ന് കണ്ടെത്താം. അതേ പേജില്‍ തന്നെ Lock your device, Erase the data remotely ,ring എന്നീ സംവിധാനങ്ങളുമുണ്ട്. അതില്‍ റിങ്ങ് ഒപ്ഷന്‍ ഉപയോഗിച്ചാല്‍ ഫോണ്‍ വൈബ്രേറ്റര്‍ മോഡിലാണെങ്കിലും റിങ്ങ് ചെയ്യും.
ലോക്ക് ഉപയോഗിച്ച് പാസ് വേഡ് നല്കി ഫോണ്‍ ലോക്ക് ചെയ്യാം.
Erase Data ഒപ്ഷനുപയോഗിച്ച് ഫോണിലുള്ള പ്രധാനപ്പെട്ടതും, വ്യക്തിപരമായതുമായ വിവരങ്ങള്‍ ഇറേസ് ചെയ്യാനാവും.

Comments

comments