ഓഫ് ലൈനായി ഐ.പി അഡ്രസ് വിവരങ്ങള്‍കണ്ടുപിടിക്കാം


നിങ്ങള്‍ ഓഫ് ലൈനായിരിക്കേ ഒരു ഐ.പി അഡ്രസ് സംബന്ധിച്ച് വിവരങ്ങള്‍ കണ്ടെത്തുക എളുപ്പമല്ല. കാരണം ഇന്റര്‍നെറ്റില്‍ ബന്ധിപ്പിക്കപ്പെട്ടാലേ ഐപി അഡ്രസ് ട്രാക്ക് ചെയ്യാനാവൂ. എന്നാല്‍ ഒരു ഐ.പി അഡ്രസ് സംബന്ധിച്ച് ബേസിക്കായ വിവരങ്ങള്‍ ലഭിക്കാന്‍ ഉപയോഗിക്കാവുന്ന ഒരു ആപ്ലിക്കേഷനാണ് Nirsoft’s IPInfoOffline. ഇത് ഒരു പോര്‍ട്ടബിള്‍ പ്രോഗ്രാമാണ്. കംപ്ലീറ്റായ ഇന്‍ഫര്‍മേഷനുകള്‍ ലഭിക്കില്ലെങ്കിലും അടിസ്ഥാന വിവരങ്ങള്‍ ഇതുവഴി ലഭിക്കും.
ഈ പ്രോഗ്രാം ഓപ്പണ്‍ ചെയ്യുമ്പോള്‍ ഒരു ടെക്സ്റ്റ് ഫീല്‍ഡ് കാണാം. അതില്‍ ഐ.പി അഡ്രസ് മാനുവലായി ടൈപ്പ് ചെയ്ത് ചേര്‍ക്കാം. അല്ലെങ്കില്‍ കോപ്പി പേസ്റ്റ് ചെയ്യാം.IP range, organization, assigned date, country ,country code, index എന്നിവ ഇതുവഴി കാണാം. ഈ വിവരങ്ങള്‍ txt, XML , csv എന്നീ ഫോര്‍മാറ്റുകളില്‍ സേവ് ചെയ്യാനും സാധിക്കും.
ഇനി ഇതല്ല ഒരു ഐ.പി അഡ്രസ് സംബന്ധിച്ച് കംപ്ലീറ്റായ ഇന്‍ഫര്‍മേഷനാണ് നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ Whois.net എന്ന സൈറ്റില്‍ പോവുക.

Download

Comments

comments