ഹാര്‍ട്ട് ബ്ലീഡിനെ കണ്ടെത്താന്‍ Chromebleed


heart-bleed - Compuhow.com
ഓണ്‍ലൈന്‍ സുരക്ഷക്ക് ഏറെ ഭീഷണി ഉയര്‍ത്തിയ ഒന്നാണല്ലോ ഹാര്‍ട്ട്ബ്ലീഡ്. അനേകം സൈറ്റുകളെ ഇത് ബാധിക്കുകയുണ്ടായി. ഇന്‍റര്‍നെറ്റ് പതിവായി ഉപയോഗിക്കുന്നവര്‍ക്ക് ഇക്കാര്യത്തില്‍ ഒരു മുന്‍കരുതലെടുക്കാന്‍ സഹായിക്കുന്ന എക്സ്റ്റന്‍ഷനാണ് Chromebleed.

ഈ എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കഴിയുമ്പോള്‍ മുകളില്‍ dripping blood heart icon കാണാനാവും. അതില്‍ ലെഫ്റ്റ് ക്ലിക്ക് ചെയ്യുമ്പോള്‍ ഒരു പോപ് അപ് വരും. അതില്‍ options സെലക്ട് ചെയ്യുക.

പുതിയ ടാബ് തുറന്ന് വരുന്നതില്‍ Show All Notifications എന്നത് ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് സൈറ്റുകള്‍ വിസിറ്റ് ചെയ്യുമ്പോള്‍ നോട്ടിഫിക്കേഷനുകള്‍ കാണിക്കും. ഹാര്‍ട്ട് ബ്ലീഡിനെക്കുറിച്ച് ആശങ്കപ്പെടുന്നവര്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് നന്നായിരിക്കും.

Comments

comments