ഗൂഗിളില്‍ ജിഫ് ആനിമേഷന്‍ ഫയലുകള്‍ കണ്ടുപിടിക്കാം.


ജിഫ് ആനിമേഷനുകള്‍ ഇന്ന് ഏറെ ഉപയോഗിക്കപ്പെടുന്നവയും, ഏറെ ജനപ്രീതിയുള്ളവയുമാണ്. ഏറെ സൈറ്റുകള്‍ ഫ്രീയായി ജിഫ് ആനിമേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാനനുവദിക്കുന്നുണ്ട്. ചില ചെറിയ ടൂളുകളുപയോഗിച്ച് നിങ്ങള്‍ക്ക് വേണമെങ്കില്‍ സ്വയം ആനിമേഷനുകള്‍ ജിഫ് ഫോര്‍മാറ്റില്‍ നിര്‍മ്മിക്കുകയും ചെയ്യാം.

Google gif search - Compuhow.com
ഗൂഗിള്‍ ഇമേജ് സെര്‍ച്ച് ഉപയോഗിച്ച് രസകരമായ ജിഫ് ആനിമേഷനുകള്‍ നമുക്ക് കണ്ടെത്താനാവും. ഇതിന് ഗൂഗിളില്‍ ഇമേജ് സെര്‍ച്ച് എടുക്കുക. Search tools എന്നിടത്ത് ക്ലിക്ക് ചെയ്ത ശേഷം Any Type എന്നിടത്ത് ലിസ്റ്റില്‍ നിന്ന് Animated സെലക്ട് ചെയ്യുക.

സ്ക്രീന്‍ റിഫ്രഷ് ചെയ്യപ്പെടുകയും, ആനിമേഷന്‍ റിസള്‍ട്ടുകള്‍ വരികയും ചെയ്യും. ഇവ റിസള്‍ട്ടില്‍ ആനിമേറ്റ് ചെയ്യില്ലെങ്കിലും, ക്ലിക്ക് ചെയ്യുമ്പോള്‍ ആനിമേഷന്‍ കാണാം.

Comments

comments