ക്രോമില്‍ മറന്നുപോയ പാസ് വേഡ് കണ്ടുപിടിക്കാം


പാസ്വേഡുകള്‍ മറന്ന് പോകുന്നത് പലപ്പോഴും വിഷമങ്ങള്‍ ഉണ്ടാക്കും. നഷ്ടപ്പെട്ട പാസ്വേഡുകള്‍ വീണ്ടെടുക്കാന്‍ പലരും തേര്‍ഡ്പാര്‍ട്ടി ആപ്ലിക്കേഷനുകളും ഉപയോഗിക്കും.
എന്നാല്‍ ക്രോമില്‍ സേവ് ചെയ്ത പാസ്വേഡുകള്‍ വളരെ എളുപ്പത്തില്‍ മറ്റ് പ്രോഗ്രാമുകളുടെയൊന്നും സഹായമില്ലാതെ കണ്ടെത്താനാവും.

ഇത് ചെയ്യാന്‍ ആദ്യം Menu എടുത്ത് Settings എടുക്കുക.
ആ പേജില്‍ താഴെയായി Show advanced settings…എന്നിടത്ത് ക്ലിക്ക് ചെയ്യുക.
അതില്‍ താഴെയായി Password and forms ല്‍ Manage saved passwords ക്ലിക്ക് ചെയ്യുക.
View saved password in Chrome - Compuhow.com
തുറന്ന് വരുന്ന ബോക്സില്‍ സൈറ്റും അതിന് നേരെ സേവ് ചെയ്ത പാസ് വേഡും ഉണ്ടാകും. അതില്‍ പാസ്വേഡിന്‍റെ ഡോട്ടുകള്‍ കാണുന്നിടത്ത് ക്ലിക്ക് ചെയ്താല്‍ ബോക്സില്‍ show എന്ന് വരും. അവിടെ ക്ലിക്ക് ചെയ്താല്‍ പാസ്വേഡ് എന്താണെന്ന് കാണാനാവും. നോക്കിയ ശേഷം hide ല്‍ ക്ലിക്ക് ചെയ്ത് ബോക്സ് ക്ലോസ് ചെയ്യാം.

Comments

comments