ഓണ്‍ലൈന്‍ മോഷണം കണ്ടെത്താം


Copyscape - Compuhow.com
വീട്ടിലും കടകളിലും കയറി മോഷണം നടത്തുവരെ കള്ളന്‍ എന്ന് വിളിക്കാന്‍ നമുക്ക് മടിയില്ല. എന്നാല്‍ ആധുനിക സാങ്കേതികവിദ്യയില്‍ മോഷണത്തിന് പുതിയ മാനങ്ങളാണുള്ളത്. പരസ്യവരുമാനത്തിനായി വെബ്സൈറ്റുകള്‍ നടത്തുന്ന ഏറെ ആളുകള്‍ ഇന്നുണ്ട്. ഇംഗ്ളീഷ് ഭാഷയിലുള്ള പല സൈറ്റുകളും ഉണ്ടാക്കുന്ന പരസ്യവരുമാനം ചെറുതൊന്നുമല്ല. പ്രത്യേകിച്ച് ഗൂഗിള്‍ ആഡ് സെന്‍സില്‍ നിന്നുള്ള വരുമാനം. വമ്പന്‍ ഹിറ്റുള്ള സൈറ്റുകള്‍ക്കൊക്കെ ദിനേനയുള്ള ആഡ് സെന്‍സ് റവന്യു വന്‍ തുക തന്നെയാവും.

ഈ ആകര്‍ഷണം പലരെയും വെബ്സൈറ്റുകള്‍ ആരംഭിക്കുന്നതിന് പ്രേരിപ്പിക്കുന്നു. പിന്നെ ആഡ് സെന്‍സില്‍ രജിസ്റ്റര്‍ ചെയ്ത് പരസ്യങ്ങളിടും. പക്ഷേ ദിവസവും അപ്ഡേറ്റ് ചെയ്ത് ഒരു സൈറ്റ് മുന്നോട്ട് കൊണ്ടുപോവുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിന് ഒരു പ്രൊഫഷണല്‍ സമീപനം തന്നെ വേണം. പക്ഷേ ചില വിദഗ്ധന്‍മാര്‍ ഇക്കാര്യത്തില്‍ ചിലവ് കുറഞ്ഞ ഒരു മാര്‍ഗ്ഗം കണ്ടെത്തും. പ്രമുഖ സൈറ്റുകളില്‍ നിന്ന് കണ്ടന്‍റ് അടിച്ച് മാറ്റി തലയും വാലും മാത്രം അല്പം പരിഷ്കരിച്ച് പോസ്റ്റുകളിടും. ചിലപ്പോഴൊക്കെ ഒറിജിനല്‍ പോസ്റ്റിനേക്കാള്‍ ഹിറ്റ് ലഭിക്കുക ഇത്തരം മോഷണമുതലിനാവും.
കണ്ടന്‍റ് മോഷണം തടയാനുള്ള മാര്‍ഗ്ഗങ്ങളെ പറ്റി ഇവിടെ മുന്‍പ് എഴുതിയിട്ടുണ്ട്. കൃത്യമായ തെളിവ് നല്കിയാല്‍ ഹോസ്റ്റിംഗ് കമ്പനികള്‍ അത്തരം സൈറ്റുകളെ തടയാറുണ്ട്. കണ്ടന്‍റ് മോഷണം തടയാന്‍ കോപ്പി സ്കേപ്പ് എന്ന സംവിധാനവും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

കണ്ടന്‍റ് മോഷണം നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ സഹായിക്കുന്ന ഒരു പ്ലാഗരിസം ടൂളും കോപ്പിസ്കേപ്പിനുണ്ട്.
ഒരു വെബ്സൈറ്റ് യു.ആര്‍.എല്‍ നല്കി അതിലെ കണ്ടന്‍റ് വേറെ എവിടെയെങ്കിലും പബ്ലിഷ് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് മനസിലാക്കാന്‍ ഈ സര്‍വ്വീസ് സഹായിക്കും. പേജ് യു.ആര്‍.എല്‍ സെര്‍ച്ച് ബോക്സില്‍ നല്കി എന്‍റര്‍ ചെയ്യുക. സമാനമായ പേജുകള്‍ റിസള്‍ട്ടില്‍ കാണിക്കും. നിങ്ങളുടെ സ്വന്തം കണ്ടന്‍റ് ആരൊക്കെ അടിച്ചുമാറ്റുന്നു എന്നോ, ഒരേ കണ്ടന്‍റ് എത്രയിടങ്ങളിലുണ്ട് എന്നോ ഇതുപയോഗിച്ച് ഇത്തരത്തില്‍ വേഗത്തില്‍ കണ്ടെത്താം.

VISIT SITE

Comments

comments