മൈനസ് – ഫ്രീ ഫയല്‍ ഷെയറിങ്ങ്


ഫയല്‍ ഷെയറിങ്ങിന് ഉപയോഗിക്കാവുന്ന ഒരു ഫ്രീ സര്‍വ്വീസാണ് മൈനസ്. ഡ്രാഗ് ആന്‍ഡ് ഡ്രോപ്പ് വഴി എളുപ്പത്തില്‍ ഇത് ഉപയോഗിക്കാം. പരസ്യങ്ങളുടെ ശല്യമില്ലാതെ ഉപയോഗിക്കാം എന്നതും ഒരു പ്ലസ് പോയിന്റാണ്. ഡ്രാഗ് ആന്‍ഡ് ഡ്രോപ്പ് ചെയ്യുന്ന ഫയലുകള്‍ ഓട്ടോമാറ്റിക്കായി അപ്ലോഡ് ചെയ്യപ്പെടും. ഇവയുടെ യു.ആര്‍.എല്‍ എഡിറ്റ് ചെയ്യുകയോ, പബ്ലിക്കായോ, പ്രൈവറ്റായോ ഷെയര്‍ ചെയ്യുകയും ചെയ്യാം. അതുപോലെ യു.ആര്‍.എല്‍ ഉപയോഗിച്ച് ഫേസ് ബുക്കിലും ഷെയര്‍ ചെയ്യാം. 10 ജി.ബി സ്റ്റോറേജ് ഇതില്‍ ലഭിക്കും. കൂടാതെ ഒരാളെ റഫര്‍ ചെയ്താല്‍ 1 ജി.ബി കൂടി ലഭിക്കും. ഏത് തരം ഫയലുകള്‍ വേണമെങ്കിലും ഇവയില്‍ ഷെയര്‍ ചെയ്യാം.

http://minus.com/r0U2vwC

Comments

comments