ഫയല്‍ ഫോര്‍മാറ്റ് മാറ്റാം- ഇമെയില്‍ വഴി!


ഫയലുകള്‍ പല ഫോര്‍മാറ്റുകളിലേക്കും മാറ്റേണ്ടി വരുന്നത് സാധാരണമാണ്. ഉദാഹരണത്തിന് .doc ഫയലിനെ pdf ആക്കുക. മിക്കവരും ഈ ആവശ്യത്തിനായി ഓണ്‍ലൈന്‍ കണ്‍വെര്‍ട്ടറുകളേയോ, അതല്ലെങ്കില്‍ ഏതെങ്കിലും പ്രോഗ്രാമുകളേയോ ആവും ആശ്രയിക്കുക. ഫയല്‍ കണ്‍വെര്‍ഷന് ഓണ്‍ലൈനായി ഉപയോഗിക്കപ്പെടുന്ന ഒരു സര്‍വ്വീസാണ് ZamZar. അനേകം ഫോര്‍മാറ്റുകളെ ഇതില്‍ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
Zamzar - Compuhow.com
എന്നാല്‍ അങ്ങനെ കണ്‍വെര്‍ട്ട് ചെയ്യുന്നതും നോക്കിയിരിക്കാന്‍ നിങ്ങള്‍ക്ക് സമയമില്ലേ? എങ്കില്‍ ഇമെയില്‍ വഴി ഫയല്‍ കണ്‍വെര്‍ഷന്‍ നടത്താന്‍ സഹായിക്കുന്ന ഒരു സംവിധാനമാണ് ഇവിടെ പറയുന്നത്.
ഇത് ഉപയോഗിക്കാന്‍ [email protected] എന്ന മെയില്‍ അഡ്രസിലേക്ക് ഫയല്‍ അയക്കുകയാണ് വേണ്ടത്.
ശ്രദ്ധിക്കേണ്ട കാര്യം അഡ്രസിലെ format എന്ന ഭാഗത്ത് ഏത് ഫോര്‍മാറ്റിലേക്കാണോ കണ്‍വെര്‍ട്ട് ചെയ്യേണ്ടത് അതാണ് നല്കേണ്ടത്. ഉദാഹരണമായി pdf ആണ് വേണ്ടതെങ്കില്‍ [email protected] എന്ന് മെയില്‍ ചെയ്യുക.

ഫയലിന്‍റെ വലുപ്പത്തിനനുസരിച്ച് കാലതാമസമെടുക്കും. ചെറിയ ഫയലുകളാണെങ്കില്‍ ഏതാനും മിനുട്ടുകള്‍ക്കകം കണ്‍വെര്‍ട്ട് ചെയ്ത് അതിന്‍റെ ലിങ്ക് അടക്കം മെയില്‍ ലഭിക്കും.

ഇതില്‍ ഫ്രീ പ്ലാനായി 1 എം.ബിയാണ് ഫയല്‍ പരിധി. ഉയര്‍ന്ന പ്ലാനുകള്‍ക്ക് പണം നല്കണം.
JPG,PNG, BMP, TIFF,PDF, DOC,CSV,mp3, mp4,3gp, flv, mkv, MPG, HTML, PPT, XLS, MDB, XML, RTF,TXT, ZIP, TAR,RAR ,DWG ഫോര്‍മാറ്റുകളൊക്കെ ഇതില്‍ സപ്പോര്‍ട്ടാവും.
സപ്പോര്‍ട്ട് ചെയ്യുന്ന മുഴുവന്‍ ഫോര്‍മാറ്റുകളുമറിയാന്‍ ഈ ലിങ്കില്‍ പോവുക.

http://www.zamzar.com/conversionTypes.php

Comments

comments