വിന്‍ആംപിന് വിട !


Winamp - Compuhow.com
എട്ട് പത്തു വര്‍ഷം മുമ്പൊക്കെ കംപ്യൂട്ടര്‍ ഉപയോഗിച്ച് തുടങ്ങിയവരുടെ ഓര്‍മ്മയിലുണ്ടാവുന്ന ഒരു മീഡിയ പ്ലെയറാണ് വിന്‍ആംപ്. വി.എല്‍.സി പ്ലെയറൊക്കെ ജന്മമെടുക്കുന്നതിന് മുമ്പ് പതിനഞ്ച് വര്‍ഷം മുമ്പാണ് വിന്‍ആംപ് ജന്മമെടുത്തത്. അക്കാലത്ത് വിന്‍ഡോസ് മീഡിയ പ്ലെയറിന് പകരം വെക്കാന്‍ അത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാട്ടുകള്‍ പ്ലേ ചെയ്യാന്‍ ബഹുഭൂരിപക്ഷവും വിന്‍ആംപിനെയാണ് ആശ്രയിച്ചിരുന്നത്.
winamp - Compuhow.com
ഇപ്പോള്‍ നിര്‍ത്തലാക്കുന്ന പല സര്‍വ്വീസുകളിലൊന്നായി വിന്‍ ആംപും മാറുകയാണ്. എ.ഒ.എലിന്‍റെ കൈവശമാണ് ഇപ്പോള്‍ വിന്‍ആംപ്. ഈ സൈറ്റ് നിര്‍ത്തലാക്കുന്നതോടെ വിന്‍ആംപിന്‍റെ അനുബന്ധസര്‍വ്വീസുകളും നിലയ്ക്കും.

1999 ല്‍ എ.ഒ.എല്‍ ഏറ്റെടുത്തതു മുതല്‍ പിന്നോട്ടായിരുന്നു വിന്‍ആംപിന്‍റെ വളര്‍ച്ച. മനോഹരമായ സ്കിന്നുകള്‍ ഉപയോഗിക്കാമെന്നതായിരുന്നു വിന്‍ആംപിന്‍റെ ഒരു പ്രധാന ആകര്‍ഷണം. ഡിസംബര്‍ 20, 2013 മുതല്‍ ഈ സര്‍വ്വീസ് ലഭ്യമാകില്ല. അഥവാ ഇനി ഡൗണ്‍ലോഡ് ചെയ്യണമെന്നുള്ളവര്‍ അതിന് മുമ്പായി ഏറ്റവും പുതിയ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യുക.

DOWNLOAD

Comments

comments