ഫേക്ക് ഡൗണ്‍ലോഡ് ബട്ടണുകള്‍ മനസിലാക്കാം


ഫ്രീ സോഫ്റ്റ് വെയറുകള്‍ക്കായി ഇന്‍റര്‍നെറ്റില്‍ പരതാത്തവര്‍ വളരെ കുറവാണ്. ക്രാക്ക്ഡ് പ്രോഗ്രാമുകള്‍ക്കല്ല ഔദ്യോഗിക സൈറ്റുകളില്‍ തന്നെ ഏറെ പ്രോഗ്രാമുകള്‍ ഫ്രീയായി ലഭിക്കും. എന്നാല്‍ ഇവയില്‍ ചെന്നാല്‍ പലപ്പോഴും ഒരു കണ്‍ഫ്യൂഷനുണ്ടാവാത്തവര്‍ ചുരുക്കമാകും. പേജില്‍ പലയിടത്തും ഡൗണ്‍ലോഡ് എന്ന ബട്ടണുകളുണ്ടാകും. എന്നാല്‍ ഇവയില്‍ ക്ലിക്ക് ചെയ്താല്‍ പലപ്പോഴും നിങ്ങള്‍ക്കാവശ്യമില്ലാത്ത ഏതെങ്കിലും പ്രോഗ്രാമാവും ഡൗണ്‍ലോഡാവുക.

പരസ്യങ്ങളാണ് ഇത്തരം ഡൗണ്‍ലോഡ് ബട്ടണുകളായി കാണുക. ഏതാണ് ശരിയായ ഡൗണ്‍ലോഡ് ബട്ടണെന്ന് മനസിലാക്കി ക്ലിക്ക് ചെയ്താല്‍ സമയലാഭം നേടാം.
ഇത്തരം അബദ്ധം പറ്റാതിരിക്കാന്‍ ആദ്യമേ തന്നെ കാണുന്ന ഡൗണ്‍ലോഡ് ബട്ടണില്‍ ക്ലിക്ക് ചെയ്യാതിരിക്കുക. വലിയ വലുപ്പമുള്ള ബട്ടണല്ലാതെ പേജിന് താഴ്ഭാഗത്തായുള്ള ഡൗണ്‍ലോഡ് ബട്ടണ്‍ നോക്കുക.
ഡൗണ്‍ലോഡ് ബട്ടണ്‍ കാണുന്നതില്‍ മൗസ് വച്ചാല്‍ ബ്രൗസറിന് താഴെ അതിന്‍റെ ലിങ്ക് കാണിക്കും. ഇതില്‍ നോക്കിയാല്‍ ആഡ് സര്‍വ്വീസുകളാണോ എന്ന് തിരിച്ചറിയാം.
മാല്‍വെയറുകളും മറ്റും കംപ്യൂട്ടറില്‍ കടന്ന് കൂടാതിരിക്കാന്‍ വിസ്വസനീയമായ സൈറ്റുകളില്‍ നിന്ന് മാത്രം ഡൗണ്‍ലോഡ് ചെയ്യുക.

Comments

comments