ഫഹദ് പരസ്യസംവിധായകന്‍റെ വേഷത്തില്‍ ഫഹദ്


കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ എപ്പോഴും വ്യത്യസ്തത പുലര്‍ത്തുന്ന ഫഹദ് ഇപ്പോഴിതാ ഒരു മുഴുനീള കോമഡി ചിത്രത്തില്‍. സിജു എസ്. ബാവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു പരസ്യ സംവിധാകന്റെ വേഷമാണ് ഫഹദിന്. മറ്റൊരു പ്രധാന വേഷത്തില്‍ ബിജു മേനോനും ചിത്രത്തില്‍ ഫഹദിനൊപ്പം അഭിനയിക്കും. ഒരു നല്ല എന്റെര്‍ടെയ്‌നറായിരിക്കും ചിത്രമെന്ന് നിര്‍മ്മാതാവ് വിനോദ് വിജയന്‍ പറഞ്ഞു. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ തീരുമാനിച്ചിട്ടില്ല. ഡിസംബറില്‍ ചിത്രീകരണം തുടങ്ങും. കൊച്ചി, വയനാട്, ബാംഗ്ലൂര്‍, വാഗമണ്‍ എന്നിവിടങ്ങളിലായിരിക്കും ഷൂട്ടിങ് നടക്കുക.

English Summary : Fahad to play the advertising Director

Comments

comments