കമല്‍ ചിത്രം – ഫഹദ് ഔട്ട്


Fahad out from kamal film - Keralacinema.com
ഫഹദ് ഫാസില്‍ തിരക്കഥകളില്‍ കൈകടത്തുന്നു എന്ന ആരോപണം നേരത്തെ തന്നെ ഉയരുന്നതാണ്. എം.മണി നിര്‍മ്മിക്കുന്ന അയ്യര്‍ ഇന്‍ പാക്കിസ്ഥാന്‍ എന്ന ചിത്രത്തില്‍ നിന്ന് പൂജ കഴിഞ്ഞ ശേഷം ഫഹദ് പിന്‍മാറിയത് ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. മുടങ്ങിപ്പോയ ഈ ചിത്രത്തില്‍ ഉണ്ണി മുകുന്ദനെ നായകനാക്കാനാണ് പുതിയ തീരുമാനം. അതേ സമയം കമല്‍ അനൗണ്‍സ് ചെയ്ത ജയറാം ചിത്രമായ നടന്‍ ഫഹദിനെ നായകനാക്കി ചെയ്യാനിരുന്നതാണെന്നാണ് വാര്‍ത്തകള്‍. തിരക്കഥയില്‍ തുടര്‍ച്ചയായി മാറ്റങ്ങള്‍ ആവശ്യപ്പെട്ടതാണത്രേ കമല്‍ ഈ തീരുമാനമെടുക്കാന്‍ കാരണം.

Comments

comments