അയ്യരാവാന്‍ ഫഹദില്ല


Ayyar In Pakistan - Keralacinema.com
തിരഞ്ഞെടുക്കുന്ന വേഷങ്ങളില്‍ ഏറെ ശ്രദ്ധ വെയ്ക്കുന്ന ഫഹദ് ഫാസിലിന്‍റേതായി അടുത്തിടെ അനൗണ്‍സ് ചെയ്യപ്പെട്ട ചിത്രമാണ് അയ്യര്‍ ഇന്‍ പാക്കിസ്ഥാന്‍. ഫോട്ടോ ഷൂട്ട് വരെ കഴിഞ്ഞ ചിത്രത്തില്‍ നിന്ന് ഫഹദ് പിന്‍മാറിയതായാണ് പുതിയ വാര്‍ത്ത. തിരക്കഥ തൃപ്തികരമല്ലാത്തതിനാലാണത്രേ ഫഹദ് പിന്‍മാറിയത്. ഫസല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി നായികയായി അഭിനയിക്കുന്നു. സനുഷയാണ് മറ്റൊരു നായിക. അരോമ മണി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ നിന്ന് ഫഹദ് പിന്‍മാറിയെങ്കിലും കരാറുള്ളതിനാല്‍ മറ്റൊരു ചിത്രത്തില്‍ അഭിനയിച്ചേക്കും. പുതിയ നായകന്‍ ആരാണെന്ന് അറിവായിട്ടില്ല.

Comments

comments