ഫഹദ് സത്യന്‍ അന്തിക്കാടിനൊപ്പം


Fahad and Sathyan Anthikkad - Keralacinema.com
പ്രതിഭാദാരിദ്ര്യം ഏത് പ്രസ്ഥാനത്തെയും തകര്‍ക്കും എന്നത് മലയാളത്തിലെ ന്യൂജനറേഷന്‍ തരംഗത്തെ സംബന്ധിച്ചും ശരിയാണെന്ന് കാണിക്കുന്നതാണ് അടുത്തകാലത്തെ ചലച്ചിത്രങ്ങള്‍. വിദേശ ചലച്ചിത്രങ്ങളുടെ കഥ പകര്‍ത്തി തെറിയും ചേര്‍ത്ത് പടച്ച് വിടുന്ന ന്യൂജനറേഷന്‍ ലേബലിലുള്ള ചിത്രങ്ങള്‍ ഈയിടെയായി തീയേറ്ററുകളില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് കാണുന്നത്. ഈ രംഗത്തെ പുതിയ വാര്‍ത്ത ഫഹദ് ഫാസില്‍ സത്യന്‍ അന്തിക്കാടിന്‍റെ ചിത്രത്തില്‍ അഭിനയിക്കുന്നു എന്നതാണ്. ഒരേ റൂട്ടിലോടുന്ന ബസുകളാണ് സത്യന്‍ അന്തിക്കാട് ചിത്രങ്ങളെന്ന സലിം കുമാറിന്‍റെ വിമര്‍ശനം ഏറെക്കുറെ ശരിയുമാണ്. പക്ഷേ ഒരേ റൂട്ടിലോടിയിട്ടും ലക്ഷ്യത്തിലെത്താതെ പോകുന്ന കാഴ്ചയാണ് അടുത്തിടെയായി സത്യന്‍ ചിത്രങ്ങളുടേത്. പുതിയ തീരങ്ങള്‍ എന്ന ചിത്രം ദയനീയമായ പരാജയമാണ് കാഴ്ചവെച്ചത്. എന്നാല്‍ തന്‍റെ പുതിയ ചിത്രത്തില്‍ ഫഹദ് ഫാസിലിനെയാണ് സത്യന്‍ അന്തിക്കാട് നായകനാക്കുന്നത്. ഇഖ്ബാല്‍ കുറ്റിപ്പുറത്തിന്‍റെ രചനയെ ആധാരമാക്കിയാണ് ഈ ചിത്രം. മെയ്യില്‍ ചിത്രീകരണം ആരംഭിച്ചേക്കുമെന്നാണ് വാര്‍ത്തകള്‍.. ഫഹദ് അഭിനയിക്കുന്ന ചിത്രങ്ങളുടെ സ്വഭാവത്തിലെ ഒരു മാറ്റത്തിന്‍റെ തുടക്കമായി ഈ ചിത്രത്തെ കാണാം.

Comments

comments