ഫഹദിന്‍റെ പ്രണയിനി ആന്‍ഡ്രിയ


fahad in love - Keralacinema.com
ഫഹദ് ഫാസില്‍ പ്രണയത്തിലാണെന്ന് അടുത്തിടെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ ഒരു പ്രസിദ്ധീകരണത്തിന് നല്കിയ അഭിമുഖത്തില്‍ ആ പെണ്‍കുട്ടിയുടെ പേര് ഫഹദ് വെളിപ്പെടുത്തിയിരിക്കുന്നു. മറ്റാരുമല്ല അന്നയും റസൂലും എന്ന ചിത്രത്തിലെ നായിക ആന്‍ഡ്രിയ ജെറമിയയാണ് ഫഹദിന്‍റെ ഹൃദയം കവര്‍ന്ന പെണ്‍കുട്ടി. സിനിമയുടെ ഡബ്ബിങ്ങിനായി ചെന്നൈയില്‍ എത്തിയപ്പോഴാണ് ഫഹദ് പ്രണയം ആന്‍ഡ്രിയയോട് പറഞ്ഞത്. എന്നാല്‍ ആദ്യം ആന്‍ഡ്രിയ എതിര്‍ക്കുകയായിരുന്നു. ആമേന്‍ എന്ന സിനിമയുടെ സെറ്റില്‍ ആന്‍ഡ്രിയ ഫഹദിനെ സന്ദര്‍ശിച്ചിരുന്നു. ജയറാം, ബിജുമേനോന്‍, ദിലീപ്, പൃഥ്വിരാജ്, ഇന്ദ്രജിത്ത് തുടങ്ങിയവരുടെ പാതയിലാണെങ്കിലും കാമുകിയുടെ മതത്തിന്‍റെ കാര്യത്തില്‍ ഫഹദ് വ്യത്യസ്ഥനാവുകയാണ്.

Comments

comments