ഫഹദ് ഫാസില്‍ വെട്രിമാരന്‍റെ ചിത്രത്തില്‍ആടുകളം എന്ന ചിത്രം സംവിധാനം ചെയ്ത വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഫഹദ് ഫാസില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. ധനുഷും ഈ ചിത്രത്തിലെ ഒരു മുഖ്യ കഥാപാത്രമാണ്. ഒരേ സമയം മലയാളത്തിലും, തമിഴിലും ചിത്രം പുറത്തിറക്കാനാണ് പരിപാടി. വെട്രിമാരന്‍റെ ചിത്രത്തിലൂടെ ഫഹദിന് തമിഴിലേക്ക് നല്ലൊരു പ്രവേശനം സാധ്യമായിരിക്കുകയാണ്. അതുപോലെ ധനുഷും പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന മലയാളസിനിമയാകും ഇത്. കമ്മത്തില്‍ ധനുഷ് ഒരു ചെറിയ റോളില്‍ അടുത്തിടെ അഭിനയിച്ചിരുന്നു. രണ്ട് ഭാഷക്കാരായ സുഹൃത്തുക്കളുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ചിത്രത്തിന്‍റെ രചനയും വെട്രിമാരന്‍ തന്നെയാണ്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.

Comments

comments