വിനോദ് സുകുമാരൻ ചിത്രത്തില്‍ ഫഹദ് നായകന്‍


എഡിറ്ററായ വിനോദ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ യുവനടൻ ഫഹദ് ഫാസിൽ നായകനാവുന്നു. ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല. ഇസം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥ രചിക്കുന്നതും വിനോദ് തന്നെയാണ്. ശ്യാമപ്രസാദിന്റെ “ഒരേകടല്‍’ അടക്കം നിരവധി സിനിമകളുടെ എഡിറ്ററായി പ്രവര്‍ത്തിച്ചയാളാണ് വിനോദ്. ലിജോ ജോസ് പെല്ലിശേരിയുടെ “ഡബിൾ ബാരല്‍’, നവാഗതനായ സന്തോഷ്നായരുടെ “മണിരത്നം’ എന്നീ സിനിമകൾക്കു ശേഷമാവും ഫഹദ് ഈ സിനിമയിൽ അഭിനയിക്കുക.

English Summary : Fahad Fazil in Vinod sukumaran film

Comments

comments