
ഫഹദ് ഫാസിലിനിപ്പോള്‍ നല്ല സമയമാണെന്നു തോന്നുന്നു. ഇനി വരാന്‍ പോകുന്ന 2014 ലും ഫഹദിനു വളരെ പ്രതീക്ഷ നല്‍കുന്ന വര്‍ഷമാണ്. അടുത്ത വര്‍ഷം പ്രശസ്ത സംവിധായകനായ മണിരത്നത്തിന്റെ പുതിയ ചിത്രത്തില്‍ ഫഹദ് നായകനാകുമെന്ന് ഫഹദ് ഔദോഗികമായി വെളിപ്പെടുത്തി കഴിഞ്ഞു. വലിയ പ്രോജക്ടുകള്‍, വമ്പന്‍ ഓഫറുകള്‍ തുടങ്ങി വന്‍സംഭവങ്ങളാണ് ഫഹദിനെ കാത്തിരിക്കുന്നത്. ഇതിനു പുറമെ ബോളിവുഡില്‍ നിന്നും ഫഹദിനെത്തേടി ഓഫറുകള്‍ വന്നു തുടങ്ങിയിട്ടുണ്ട്. മലയാളത്തിലെ മികച്ച നായകന്മാരെ തമിഴില്‍ മികച്ച വേഷങ്ങള്‍ നല്‍കി ശ്രദ്ധേയരാക്കിയ സംവിധായകനാണ് മണിരത്നം. ഫഹദിന് മലയാളത്തിലുള്ള സ്വീകാര്യത കണക്കിലെടുത്ത് തമിഴിലും മലയാളത്തിലും ഒരേസമയം ഈ ചിത്രം ചിത്രീകരിക്കാനാണ് തീരുമാനമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
English Summary : Fahad Fazil in Maniratnam Film