പാട്ട് പാടാന്‍ ഫഹദും


Fahad Sings - Keralacinema.com
സിനിമാതാരങ്ങള്‍ പാട്ടുപാടുന്നത് മലയാളത്തില്‍ പുതുമയല്ല. മോഹന്‍ലാല്‍ മുതല്‍ ഒരു പാട് താരങ്ങള്‍ ഇടക്കിടെ പാട്ടിലും കൈവെയ്ക്കുന്നവരാണ്. അടുത്തിടെ എ.ബി.സി.ഡി എന്ന ചിത്രത്തില്‍ ദുള്‍ഖര്‍ സല്‍മാനും ഒരു പാട്ട് പാടിയിരുന്നു. ഇപ്പോള്‍ പുതുതലമുറ നടന്‍മാരില്‍ ശ്രദ്ധേയനായ ഫഹദ് പാസിലും ഗാനാലാപനത്തിന് തുനിയുകയാണ്. ജോണ്‍ പി. വര്‍ക്കിയാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. എ.വി ശശിധരനാണ് ഒളിപ്പോരിന്‍റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. സുഭിക്ഷയാണ് ചിത്രത്തിലെ നായിക. കലാഭവന്‍ മണി, തലൈവാസല്‍ വിജയ്, സറീന വാബ് തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

Comments

comments