ആമേന് ശേഷം വീണ്ടും ഫഹദ് ഫാസിലും ഇന്ദ്രജിത്തും


ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ സൂപ്പർ ഹിറ്റ്‌ ചിത്രമായിരുന്നു’ആമേനിനു ശേഷ​ ഫഹദും ഇന്ദ്രജിത്തും വീണ്ടും ഒന്നിക്കുന്നു. എന്നാല്‍ ഇത്തവണ ഇരുവരും ഒന്നിക്കുന്നത് ലിജോയുടെ ചിത്രത്തിലൂടെയല്ല. ‘കാഞ്ചി’ എന്ന ചിത്രം സംവിധാനം ചെയ്ത ജി എൻ കൃഷ്ണകുമാർ ഒരുക്കുന്ന ചിത്രത്തിലൂടെയാണെന്നു മാത്രം. മുരളി ഗോപിയുടെ തിരക്കഥയിലാണ് ഈ ചിത്രം ഒരുങ്ങുന്നത് എന്നാണ് ഇതിന്റെ മറ്റൊരു സവിശേഷത. മുരളി ഗോപിയും ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മലയാള സിനിമ അന്ന് വരെ കണ്ടിട്ടില്ലാത്ത ഒരു തരം ചിത്രമായിരുന്നു ‘ആമേൻ’. ഫഹദ് ഫാസിലും ഇന്ദ്രജിത്തുമായിരുന്നു ചിത്രത്തിലെ പ്രധാന നായക കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

English summary : Fahad Fazil and Indrajith to team up again after Amen

Comments

comments