ഫഹദ് ഫാസില്‍ തിരക്കിലാണ്….


Fahad - Keralacinema
Fahad Fasil Is Busy
ന്യൂജനറേഷനിലെ പ്രമുഖ താരം ഫഹദ് ഫാസില്‍ തിരക്കിലാണ്. പിതാവായ ഫാസിലിന് പോലും ഡേറ്റ് നല്‍കാന്‍ തയ്യാറല്ല ഫഹദ്. ഡേറ്റ് ചോദിച്ച പിതാവ് ഫാസിലിനോട് ഫഹദ് പറഞ്ഞത് സംവിധായകനാകണ്ട നിര്‍മ്മാതാവായാല്‍ മതിയെന്നാണ്. ഫാസില്‍ സംവിധാനം ചെയ്ത കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു ഫഹദിന്റെ അരങ്ങേറ്റം. എന്നാല്‍ ആ ചിത്രം ഒട്ടും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ആദ്യ ചിത്രത്തോടെതന്നെ ഫഹദ് സിനിമയില്‍ നിന്നും തല്‍ക്കാലത്തേയ്ക്ക് മാറുകയും ചെയ്തു. ഇപ്പോള്‍ കരിയറില്‍ ഏറ്റവും മികച്ച സമയത്ത് നില്‍ക്കുന്ന ഫഹദ് ഒരു ഫാസില്‍ ചിത്രത്തിന് വേണ്ടികൂടി പരീക്ഷണം നടത്താന്‍ തയ്യാറല്ല എന്നാണ് അറിയുന്നത്.

English Summary: Fahad Fasil Is Busy

Comments

comments