ഫഹദ്, അരുണ്‍ കുമാര്‍ അരവിന്ദിന്‍റെ ചിത്രത്തില്‍


Fahad new film - Keralacinema.com
ഈ അടുത്ത കാലത്ത്, കോക്ക്ടെയില്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനായ അരുണ്‍ കുമാറിന്‍റെ പുതിയ ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനാകുന്നു. തമിഴ് സാഹിത്യകാരനും, ഒഴിമുറി എന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റ് റൈറ്ററുമായ ജയമോഹനാണ് ഫഹദ് നായകനാകുന്ന ചിത്രത്തിന് തിരക്കഥയെഴുതുക. നിലവില്‍ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിന്റെ ജോലികളിലാണ് അരുണ്‍ കുമാര്‍ ഇപ്പോള്‍. മുരളി ഗോപി പ്രധാന വേഷത്തിലഭിനയിക്കുന്ന ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് മെയ് മാസത്തില്‍ തീയേറ്ററുകളിലെത്തും.

Comments

comments