ഫഹദ്‌ ഫാസില്‍ ആന്‍ഡ്രിയ വീണ്ടും


North 24 katham movie - Keralacinema.com
യഥാര്‍ത്ഥ ജീവിതത്തിലും പ്രണയബദ്ധരായ അന്നയും റസൂലും എന്ന ചിത്രത്തിലെ പ്രണയജോഡികള്‍ ഫഹദ്‌ ഫാസിലും , ആന്‍ഡ്രിയയും വീണ്ടും ഒന്നിക്കുന്നു. ഇ 4 എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “നോര്‍ത്ത്‌ 24 കാതം” എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. റോഡ് മൂവി ഗണത്തില്‍ പെടുന്ന ചിത്രമാണ് ഇത്. വ്യത്യസ്തമായ ഒരു കോമഡി എന്റര്‍ടെയിനര്‍ ആയിരിക്കും ഈ ചിത്രമെന്നാണ് വിവരം. നെടുമുടി വേണുവും ഒരു പ്രധാന വേഷത്തില്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു.

Comments

comments