ഇമ്മാനുവേല്‍ ഇഷ്ടപ്പെട്ട് ചെയ്ത സിനിമയല്ലെന്ന് ഫഹദ്


Fahad About Emmanuel - Keralacinema.com
ഇമ്മാനുവല്‍ തനിക്ക് സംതൃപ്തി നല്‍കിയ സിനിമയല്ലെന്ന് ഫഹദ് ഫാസില്‍.. ഇമ്മാനുവലില്‍ താന്‍ അവതരിപ്പിച്ച കഥാപാത്രത്തെ മിഴിവുറ്റതാക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ അത് ഇഷ്ടപ്പെട്ട് ചെയ്തതല്ല, ബന്ധങ്ങളുടെ പേരില്‍ അഭിനയിച്ചെന്നേയുള്ളുവെന്നാണ് ഫഹദ് പറഞ്ഞത്. ഒരു പ്രമുഖ പത്രത്തിന് നല്കിയ ഇന്‍റര്‍വ്യുവിലാണ് ഫഹദ് ഇക്കാര്യം പറഞ്ഞത്. താന്‍ അഭിനയിച്ച ഒരു കഥാപാത്രവും തനിക്ക് സംതൃപ്തി തന്നിട്ടില്ലെന്ന് ഫഹദ് പറയുന്നു. കരുത്തുള്ള കഥാപാത്രങ്ങളെയാണ് താന്‍ കാത്തിരിക്കുന്നത്. ഇപ്പോള്‍ ഒളിപ്പോര് എന്ന ചിത്രത്തിലാണ് ഫഹദ് അഭിനയിക്കുന്നത്.

Comments

comments