ഫേസ് ഡിറ്റക്ഷന്‍ നിങ്ങളുടെ കംപ്യൂട്ടറിലും


ലാപ്ടോപ്പുകളിലൊക്കെ പേസ് ഡിറ്റക്ഷന്‍ പ്രോഗ്രാം ഏറെക്കാലം മുമ്പ് തന്നെ ഫേസ് ഡിറ്റക്ഷന്‍ പ്രോഗ്രാം ഉപയോഗിച്ചുവരുന്നുണ്ട്. സിസ്റ്റത്തിന്‍റെ സെക്യൂരിറ്റി വര്‍ദ്ധിപ്പിക്കാന്‍ ഉചിതമായ ഒരു പരിപാടിയാണിത്. പലപ്പോഴും അനുമതിയില്ലാതെ പലരും നിങ്ങളുടെ കംപ്യൂട്ടര്‍ ഉപയോഗിക്കാറുണ്ടാകും. എന്നാല്‍ അവരെ തടയാന്‍ പാസ് വേഡുകളൊക്കെ നല്കി ലോക്ക് ചെയ്യുന്നതിന് പകരം അല്പം കൂടി സെറ്റപ്പായി ഫേസ് ഡിറ്റക്ഷന്‍ തന്നെ എനേബിള്‍ ചെയ്യാം. ലാപ്ടോപ്പല്ല ഡെസ്ക്ടോപ്പായാലും പ്രശ്നമല്ല. ഒരു വെബ്ക്യാമറ വേണമെന്ന് മാത്രം.
Facedetection - Compuhow.com
Rohos Face Logon എന്ന പ്രോഗ്രാമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇത് ഡൗണ്‍ലോഡ് ചെയ്ത് കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. പ്രോഗ്രം റണ്‍ ചെയ്യുമ്പോള്‍ വരുന്ന വിന്‍ഡോയില്‍ register your face സെല്ക്ട് ചെയ്യുക.

നിങ്ങള്‍ ലോഗിന്‍ ചെയ്യാന്‍ ഒരു പാസ് വേഡ് നല്കിയിട്ടുണ്ടെങ്കില്‍ അത് നല്കുക.
തുടര്‍ന്ന് വെബ്ക്യാമറ വഴി നിങ്ങളുടെ ചിത്രമെടുക്കും. തുടര്‍ന്ന് പ്രോഗ്രാം വിജയകരമായി സെറ്റ് ചെയ്തതായി ഒരു നോട്ടിഫിക്കേഷന്‍ വരും.

face register എന്നിടത്ത് ക്ലിക്ക് ചെയ്യുക. കംപ്യൂട്ടര്‍ ഒന്ന് റീസ്റ്റാര്‍ട്ട് ചെയ്യുക.
“windows button + l അമര്‍ത്തിയാല്‍ ലോഗോണ്‍ പേജ് വരുകയും നിങ്ങളുടെ മുഖം തിരിച്ചറിയാന്‍ ശ്രമിക്കുകയും ചെയ്യും. അഥവാ തിരച്ചറിയാതെ വന്നാല്‍ ലോഗിന്‍ പരാജയപ്പെടും. നിങ്ങള്‍ തന്നെയാണ് ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുന്നതെങ്കില്‍ പാസ് വേഡ് നല്കി ലോഗിന്‍ ചെയ്യാം.

DOWNLOAD

Comments

comments