ഫേസ് ഡിറ്റക്ഷന്‍ പ്രോഗ്രാം ഡെസ്ക്ടോപ്പ് പി.സിയിലും


Facedetection for pc - Compuhow.com
വിലകൂടിയ ലാപ്ടോപ്പുകളില്‍ കണ്ടിരുന്ന ഒരു സംവിധാനമാണ് ഫേസ് ഡിറ്റക്ഷന്‍ പ്രോഗ്രാം. കംപ്യൂട്ടറില്‍ പാസ് വേഡും, യൂസര്‍ നെയിമും നല്കാതെ തന്നെ ക്യാമറക്ക് മുന്നില്‍ മുഖം കാണിച്ചാല്‍ ലോഗിന്‍ ചെയ്യാവുന്ന ഈ സംവിധാനം ഏറെ ഉപയോഗിക്കപ്പെടുന്നുണ്ട്.

വേണമെങ്കില്‍ നിങ്ങളുടെ സാധാരണ ഡെസ്ക്ടോപ്പിലും ഈ സംവിധാനമേര്‍പ്പെടുത്താം. സിസ്റ്റം ഒരു വെബ് ക്യാമറയുമായി ബന്ധിപ്പിച്ചിരിക്കണം എന്നുമാത്രം.
KeyLemon എന്ന ഫ്രീ പ്രോഗ്രാമാണ് ഇതിനായി നമ്മള്‍ ഉപയോഗിക്കുന്നത്. വിന്‍ഡോസില്‍ ലോഗിന്‍ ചെയ്യാന്‍ മാത്രമല്ല ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവയില്‍ ലോഗിന്‍ ചെയ്യാനും ഈ സംവിധാനം ഏര്‍പ്പെടുത്താം.

വിന്‍ഡോസ് വിസ്റ്റ, എക്സ്.പി, 7, 8 എന്നിവയില്‍ കീ ലെമണ്‍ വര്‍ക്ക് ചെയ്യും.

http://www.keylemon.com/

Comments

comments