ഫേസ്ബുക്ക് തുറക്കാതെ ചാറ്റ് ചെയ്യാം


ചില അവസരങ്ങളില്‍ നിങ്ങള്‍ക്ക് ഫേസ്ബുക്ക് തുറന്ന് ചാറ്റ് ചെയ്യുന്നതില്‍ തടസം നേരിടാം. ഫേസ് ബുക്ക് ഓപ്പണാക്കാതെ തന്നെ അതിലെ ഫ്രണ്ട്സുമായി ചാറ്റ് ചെയ്യാനുള്ള പല മാര്‍ഗ്ഗങ്ങളുണ്ട്. ഇതിനുള്ള മൂന്ന് ഓപ്ഷനുകള്‍ താഴെ പറയുന്നു.
ഫയര്‍ഫോക്സ് മെസഞ്ചര്‍
ഫേസ് ബുക്ക് ബ്രൗസറിലേക്ക് ഇന്റഗ്രേറ്റ് ചെയ്യാനുള്ള സംവിധാനം ഇപ്പോളുണ്ട്. ഇത് ഇന്‍സ്റ്റാള്‍ ചെയ്യുക. ഇത് ചെയ്യുമ്പോള്‍ ഒരു ബട്ടണ്‍ ടൂള്‍ബാറില്‍ ഇന്‍സ്റ്റാള്‍ ചെയ്തതായി കാണാം. ഇതില്‍ ക്ലിക്ക് ചെയ്ത് ചാറ്റ് ചെയ്യാന്‍ സാധിക്കും.
ഓണ്‍ലൈനായിരിക്കുന്ന ഫ്രണ്ട്സ്, നോട്ടിഫിക്കേഷന്‍സ് തുടങ്ങിയവയും ഇതില്‍ കാണാവുന്നതാണ്.
https://www.facebook.com/about/messenger-for-firefox

സ്കൈപ്പ്
സ്കൈപ്പിന്റെ പുതിയ അപ്ഡേഷന്‍ വഴി ഫേസ് ബുക്ക്, മൈക്രോസോഫ്റ്റ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാനാവും. ഫേസ് ബുക്ക് അക്കൗണ്ടുപയോഗിച്ച് ലോഗിന്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് അതിലെ കോണ്ടാക്ടുകള്‍ സ്കൈപ്പില്‍ ആക്സസ് ചെയ്യാനാവും.

ഇവയല്ലാതെ സ്മാര്‍ട്ട് ഫോണുകളില്‍ ഓഫിഷ്യല്‍ ഫേസ് ബുക്ക് മെസഞ്ചര്‍ ഉപയോഗിച്ച് ചാറ്റ് ചെയ്യാനാവും. ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കായുള്ള ഇത്തരം മെസഞ്ചര്‍ ഗൂഗിള്‍ സ്റ്റോറില്‍ ലഭിക്കും. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് ലോഗിന്‍ ചെയ്താല്‍ ഫേസ് ബുക്ക് ചാറ്റ് ആക്സസ് ചെയ്യാം.അവസാനം ലഭിച്ച മെസേജുകള്‍ കാണാനുമാകും.

Comments

comments