ഫേസ് ബുക്കില്‍ നിങ്ങളെ ആര് അണ്‍ഫ്രണ്ട് ചെയ്തു എന്ന് കണ്ടുപിടിക്കാം



ഒരു ദിവസം നിങ്ങള്‍ക്ക് ഫേസ് ബുക്കില്‍ 200 ഫ്രണ്ട്സുണ്ടായിരുന്നു എന്ന് വിചാരിക്കുക. പിറ്റേന്ന് നോക്കുമ്പോള്‍ അത് 195 മാത്രം. എണ്ണത്തിലാണ് കാര്യം എന്നൊരു സ്വഭാവമുള്ളതിനാല്‍ ഫേസ്ബുക്കില്‍ ആരാണ് നിങ്ങളെ ഒഴിവാക്കിയത് എന്ന് എളുപ്പം മനസിലാക്കാനാവില്ല. ഫേസ് ബുക്കാകട്ടെ അണ്‍ഫ്രണ്ട് ചെയ്ത വിവരം അറിയിക്കുകയുമില്ല. എങ്ങനെ എളുപ്പത്തില്‍ ഇത് മനസിലാക്കാം എന്ന് നോക്കാം.
ഫേസ് ബുക്കില്‍ ലോഗിന്‍ ചെയ്ത് പ്രൊഫൈല്‍ പേജ് എടുക്കുക. വലത് വശത്ത് ഫേസ് ബുക്കില്‍ എത്ര വര്‍ഷമായി നിങ്ങളുണ്ട് എന്ന ലിസ്റ്റ് കാണാം.
ഏതെങ്കിലും മുന്‍വര്‍ഷം ക്ലിക്ക് ചെയ്യുക. ഫ്രണ്ട്സ് മെനു പോപ്പ് അപ് വരും. ഇത് നോക്കിയാല്‍ നിങ്ങള്‍ ആഡ് ചെയ്ത ഫ്രണ്ട്സിനെ മനസിലാക്കാം.
ഫ്രണ്ട്സില്‍ സ്ക്രോള്‍ ഓവര്‍ ചെയ്താല്‍ നിങ്ങള്‍ ഇപ്പോള്‍ അവരുമായി ഫ്രണ്ട്സാണോയെന്ന് കാണിക്കും.
ഇതല്ലാതെ അണ്‍ഫ്രണ്ട് ചെയ്ത വിവരമറിയാന്‍ അണ്‍ഫ്രണ്ട് ഫൈന്‍ഡര്‍ പോലുള്ള പ്ലഗിന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഇത് ചെയാതല്‍ ആരെങ്കിലും അണ്‍ഫ്രണ്ട് ചെയ്താല്‍ നോട്ടിഫിക്കേഷന്‍ ലഭിക്കും.

Comments

comments