ഫേസ്ബുക്കില്‍ തേര്‍ഡ് പാര്‍ട്ടി സൈറ്റുകള്‍ ടൈംലൈനില്‍ വരുന്നത് തടയാം


ഫേസ് ബുക്ക് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഒരു കാലമാണല്ലോ ഇത്. വന്‍കിട സ്ഥാപനങ്ങള്‍ മുതല്‍ വ്യക്തികള്‍ വരെ ഇത് ഉപയോഗിക്കുന്നു. ഫേസ്ബുക്കില്‍ നിന്ന് കൊണ്ട് ഇത്തരം സൈറ്റുകള്‍ സന്ദര്‍ശിക്കുന്നത് നിങ്ങളുടെ ടൈംലൈനില്‍ ഇവ വരുന്നതിന് ഇടയാകും. പലപ്പോഴും ഇത് അറിവില്ലായ്മ കൊണ്ട സംഭവിക്കുന്നതാകും. മറ്റുള്ളവരറിയാന്‍ താലപര്യമില്ലാത്ത നിങ്ങളുടെ ഒരു പ്രത്യേക സൈറ്റ് സന്ദര്‍ശനം നിങ്ങളുടെ ഫ്രണ്ട്സ് മുഴുവന്‍ കാണും. ഇത് പലപ്പോഴും പലരെയും ശല്യപ്പെടുത്തുകയും, ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും.
ഇത്തരം അപ്ഡേറ്റുകള്‍ ടൈംലൈനില്‍ നിന്ന് മറയ്ക്കാന്‍ ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്ത് നിങ്ങളുടെ പേരില്‍ ക്ലിക്ക് ചെയ്ത് ടൈംലൈന്‍ എടുക്കുക. അവിടെ കാണുന്ന ഫേസ് ബുക്ക് ടൈം ലൈന്‍ ആക്ടിവിറ്റി എടുത്ത് സൈറ്റുകളില്‍ നിന്നുള്ള അപ്ഡേറ്റുകള്‍ ഡെലീറ്റ് ചെയ്യാം.
Hide the recent activity, stop publishing further updates എന്നിവയിലൊന്ന് സെലക്ട് ചെയ്യുകയോ, ആപ്ലിക്കേഷന്‍ റിമൂവ് ചെയ്യുകയോ ബ്ലോക്ക് ചെയ്യുകയോ ചെയ്യാം.

വ്യക്തിപരമായ വിവരങ്ങള്‍ അതായത് നിങ്ങള്‍ ഒരു ഫ്രണ്ടിനെ ആഡ് ചെയ്ത വിവരം മറ്റുള്ളവര്‍ അറിയാതിരിക്കുക പോലുള്ളവ ടൈംലൈനില്‍ വരാതിരിക്കാന്‍ ഫേസ്ബുക്ക് ടൈംലൈനിലെ അപ്ഡേറ്റിലെ ക്രോസ് സിംബലില്‍ ക്ലിക്ക് ചെയ്യുക.

Comments

comments