ഫേസ് ബുക്ക് ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍


ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന സോഷ്യല്‍ നെറ്റ്വര്‍ക്കാണല്ലോ ഫേസ് ബുക്ക്, അതുപോലെ തന്നെ ഫിഷിങ്ങും, തട്ടിപ്പുകളും ഫേസ് ബുക്കില്‍ നടക്കുന്നുണ്ട്. ജിമെയിലും മറ്റും കൂടുതല്‍ സുരക്ഷക്കും, പാസ് വേഡ് പ്രൊട്ടക്ഷനുമായി ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ നടപ്പാക്കിയിരുന്നു. ഫേസ്ബുക്കും ഈ വഴിയേ പോവുകയാണ്. ഫേസ് ബുക്ക് അക്കൗണ്ടില്‍ മറ്റ് കംപ്യൂട്ടറുകളില്‍ നിന്ന് ലോഗിന്‍ ചെയ്യുമ്പോള്‍ ഇപ്പോള്‍ ഒരു ഫോണ്‍ ചിത്രവും നമ്പര്‍‍ സെററ് ചെയ്യാനുള്ള മെസേജും വരും. ഇത് എനേബിള്‍ ചെയ്താല്‍ നിങ്ങള്‍ ഒരു കംപ്യൂട്ടരില്‍ നിന്ന് ഫേസ് ബുക്കില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ മൊബൈലിലേക്ക് ഒരു കോഡ് മെസേജ് വരും. പാസ്വേഡ് നല്കിയതിന് ശേഷം ഇത് എന്റര്‍ ചെയ്യണം. ഇത് ഓരോ തവണയും വിഭിന്നങ്ങളായിരിക്കും. ഇത് സെറ്റ് ചെയ്താല്‍ പാസ് വേഡ് മാത്രം ഉപയോഗിച്ച് ഫേസ്ബുക്ക് അക്കൗണ്ടില്‍ കടന്ന് കയറുന്നത് തടയാം.

Comments

comments