ഫേസ്ബുക്ക് സ്റ്റാറ്റസ് ക്രോമില്‍ കാണാം


നിങ്ങള്‍ ഫേസ് ബുക്കിനെ ഏറെ ഇഷ്ടപ്പെടുന്ന ആളാണെങ്കില്‍ ക്രോം ഉപയോഗിക്കുമ്പോള്‍ ഫേസ്ബുക്കില്‍ എന്ത് സംഭവിക്കുന്നു എന്ന് നീരീക്ഷിക്കാന്‍ സാധിക്കും.
ഇതിനായി ഒരു എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി. ഏത് ടാബു തുറന്നാലും ഇത് ദൃശ്യമാകും. ഇതുപയോഗിക്കുക വഴി ഫ്രണ്ട് റിക്വസ്റ്റുകള്‍, മെസേജുകള്‍, നോട്ടിഫിക്കേഷന്‍സ് എന്നിവ നിരീക്ഷിക്കാം.
ഇതിനായി ക്രോം ആപ്‌സ്റ്റോറില്‍ പോവുക
Add to chrome ക്ലിക്ക് ചെയ്യുക
പുതിയതായി വരുന്ന ടാബില്‍ login to face book ബട്ടണില്‍ ക്ലിക്ക് ചെയ്യുക
പോപ് അപ് വിന്‍ഡോയില്‍ login with face book ല്‍ ക്ലിക്ക് ചെയ്യുക
പെര്‍മിഷന്‍ ലി്സ്റ്റുകള്‍ കാണാന്‍ സാധിക്കും. ഇവ അലോ ചെയ്യുക.
വിന്‍ഡോയുടെ വലത് വശത്ത് മുകളിലെ x ബട്ടണില്‍ ക്ലിക്ക് ചെയ്യുക
നിങ്ങള്‍ സെറ്റ് ചെയ്തുകഴിഞ്ഞു. ഇനി നിങ്ങള്‍ക്ക് തല്‍സമയം ഫേസ് ബുക്ക് നിരീക്ഷിക്കാം. ക്രോം ഉപയോഗിക്കുമ്പോള്‍ തന്നെ.

Comments

comments