ഫേസ്ബുക്ക് സുരക്ഷിതമാക്കാം


FB-Security - Compuhow.com
ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നത് ഇന്ന് സാധാരണമാണ്. പലരും അക്കൗണ്ട് ഹാക്ക് ചെയ്യാനുള്ള പ്രോഗ്രാമുകള്‍ വരെ ഉപയോഗിച്ച് ഇത്തരത്തിലുള്ള പരിപാടികള്‍ ചെയ്യാറുണ്ട്. അതിനാല്‍ തന്നെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ സുരക്ഷിതമാക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. അതിനുള്ള ചില മാര്‍ഗ്ഗങ്ങളിതാ.

1. ആപ്ലിക്കേഷന്‍ അനുമതികള്‍ – കാണുന്ന ആപ്ലിക്കേഷനുകളിലും, ഗെയിമുകളിലുമൊക്കെ അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാതിരിക്കുക. അത്തരം അനുമതികളെല്ലാം അക്കൗണ്ട് ഉപയോഗപ്പെടുത്താന്‍ കഴിവുള്ളവയാണ്. പെര്‍മിഷനുകള്‍ നല്കുമ്പോള്‍ അത് കൃത്യമായി പരിശോധിച്ച ശേഷം മാത്രം ചെയ്യുക.

2. സ്പാം വീഡിയോകള്‍ – പലപ്പോഴും വീഡിയോകള്‍ വഴി ഫേസ്ബുക്ക് അക്കൗണ്ട ഹാക്ക് ചെയ്യപ്പെടാറുണ്ട്. കൗതുകരമായ തമ്പ് നെയിലുമായി വരുന്ന വീഡിയോകള്‍ അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ കഴിവുള്ളവയാകും. അതിനാല്‍ തന്നെ ആകര്‍ഷകമായ തലക്കെട്ട് കണ്ട് ഉടനേ വീഡിയോകള്‍ തുറന്ന് നോക്കാതിരിക്കുക.

3. ഡൗണ്‍ലോഡ് നോട്ടിഫിക്കേഷന്‍ – ചിലപ്പോള്‍ ഫേസ്ബുക്കില്‍ ഒരു വീഡിയോ പ്ലേ ചെയ്യുമ്പോള്‍ ഒരു കോഡക് ഇന്‍സ്റ്റാള്‍ ചെയ്യാനോ, അപ്ഡേറ്റ് ചെയ്യാനോ ആവശ്യപ്പെടാം. ഇത് ഹാക്കിങ്ങിനുള്ള വഴിയായിരിക്കും.

4. സ്വന്തമായി ഫേസ്ബുക്ക് പേജുകളുള്ളവര്‍ക്ക് Facebook team, Security team, Facebook Security പോലുള്ള അഡ്രസുകളില്‍ നിന്ന് മെസേജുകള്‍ വരാം. ഇവയിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുകയും ചെയ്യും.

മറ്റ് ചില മാര്‍ഗ്ഗങ്ങള്‍.

1. ഫോണ്‍ നമ്പര്‍ അക്കൗണ്ടില്‍ ചേര്‍ക്കുക, അതിന്‍റെ പ്രൈവസി Only me എന്നാക്കുക. ഇത് വഴി ഫോണ്‍ നമ്പറുപയോഗിച്ച് കൂടുതല്‍ സുരക്ഷിതമാക്കാം.
2. സെക്യൂരിറ്റി ചോദ്യം ചേര്‍ക്കുക.
3. അറിയാവുന്നവരെ മാത്രം സുഹൃത്തുക്കളാക്കുക.
4. നോട്ടിഫിക്കേഷന്‍ ഓണാക്കുക.
5. പാസ് വേഡ് ഇടക്കിടെ മാറ്റുക.

Comments

comments