ഫേസ്ബുക്ക് മെസഞ്ചറും നിര്‍ത്തലാക്കുന്നു


Facebook-messenger - Compuhow.com

ഫേസ്ബുക്ക് ഉപയോഗിക്കുക എന്നത് രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്ന കാലമാണിത്. പ്രായഭേദമെന്യേ സകലരും ഫേസ്ബുക്കിന്‍റെ ആരാധകരായി മാറി.എന്നാല്‍ ഫേസ്ബുക്ക് ഉപയോഗിക്കാന്‍ ഒരു ആപ്ലിക്കേഷന്‍ കംപ്യൂട്ടറില്‍ ലഭിച്ചിരുന്നുവെങ്കില്‍ എന്ന് പലരും ആഗ്രഹിച്ചിരുന്നു. നേരിട്ട് സൈറ്റില്‍ പോയി ലോഗിന്‍ ചെയ്യാതെ ചെറിയൊരു വിന്‍ഡോയില്‍ ചാറ്റ് സാധ്യമാക്കുന്ന തരത്തില്‍ ഒടുവില്‍ ഫേസ്ബുക്ക് മെസഞ്ചര്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. എന്നാല്‍ അധികം കാലതാമസമില്ലാതെ തന്നെ ഈ മെസഞ്ചറിന്‍റെ കഥ കഴിക്കുകയാണ് ഫേസ്ബുക്ക്.

മാര്‍ച്ച് 3 വരെ മാത്രമേ ഫേസ്ബുക്ക് മെസഞ്ചര്‍ ലഭ്യമാകൂ എന്ന അറിയിപ്പ് വന്നുകഴിഞ്ഞു. കംപ്യൂട്ടറില്‍ ഉപയോഗിക്കാനുള്ള മെസഞ്ചര്‍ ആപ്ലിക്കേഷന് മാത്രമേ ഫേസ്ബുക്ക് സര്‍വ്വീസ് നിര്‍ത്തലാക്കുന്നുള്ളു.
എന്നാല്‍ ഫോണുകള്‍ക്ക് വേണ്ടിയിയുള്ള ആപ്ലിക്കേഷന്‍ തുടര്‍ന്നും ഡൗണ്‍ലോഡ് ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യാം.

Comments

comments