ഫേസ്ബുക്ക് ഹിസ്റ്ററി എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം.


Facebook - Compuhow.com
ഫേസ്ബുക്കിലെ ഫ്രണ്ട്സ് ലിസ്റ്റ്, ഫോട്ടോകള്‍, ചാറ്റ്, മെസേജ്, ഫ്രണ്ട് ഷിപ്പ് റിക്വസ്റ്റ് തുടങ്ങിയവയൊക്കെ ഉള്‍പ്പെടുന്ന ഹിസ്റ്ററി നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാനാവും.
ഇതെങ്ങനെ ചെയ്യാമെന്ന് നോക്കാം.

ആദ്യം ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്ത് Home ന് അടുത്തുള്ള ഗിയര്‍ ഐക്കണ്‍ അമര്‍ത്തി Account Settings എടുക്കുക.
Facebook download - Compuhow.com
തുറന്ന് വരുന്ന General Settings ല്‍ Download a copy of your Facebook data ല്‍ ക്ലിക്ക് ചെയ്യുക. ശ്രദ്ധിക്കേണ്ടുന്ന കാര്യം ഒരു പ്രത്യേക വിഭാഗം ഡാറ്റ മാത്രമായി സെലക്ട് ചെയ്യാനാവില്ല എന്നതാണ്.

Open my file ല്‍ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡിങ്ങ് ആരംഭിക്കാം. ഡാറ്റയുടെ സൈസ് അനുസരിച്ച് ഡൗണ്‍ലോഡിങ്ങ് സമയം വ്യത്യാസപ്പെടും.
ലോഗിന്‍സ്, കുക്കീസ് എന്നിവ ഡൗണ്‍ലോഡ് ചെയ്യാന്‍ expanded file ല്‍ ക്ലിക്ക് ചെയ്യുക.

Comments

comments