ഫേസ്ബുക്ക് ഹാക്കിങ്ങ് മത്സരംവന്‍ തുക സമ്മാനതുക നല്കുന്ന ഹാക്കിങ്ങ് മത്സരവുമായി ഫേസ് ബുക്ക്. ഒന്നാം നിര സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്ക് ഹാക്കര്‍ കപ് എന്ന പേരിലാണ് ഹാക്കിങ്ങ് കോംപറ്റീഷന്‍ സംഘടിപ്പിക്കുന്നത്. ജനുവരി 25 മുതല്‍ ഫെബ്രുവരി 16 ഫെബ്രുവരി 16 വരെയാണ് ആദ്യഘട്ട മത്സരം. ആദ്യഘട്ടത്തില്‍ ഫേസ്ബുക്ക് സൈറ്റ്, ഫേസ് ബുക്ക് വിഡ്ജറ്റ് എന്നിവയിലെ വള്‍നറബിലിറ്റികള്‍ കണ്ടെത്തുകയാണ് ആദ്യ ഘട്ടം.
ഫൈനല്‍ റൗണ്ട് ഫേസ്ബുക്ക് ആസ്ഥാനമായ കാലിഫോര്‍ണിയയിലാണ് നടക്കുക.
ഒന്നാം സമ്മാനം 10000 യു.എസ് ഡോളറാണ്, രണ്ടാം സമ്മാനം 2000, മൂന്നാം സമ്മാനം 1000 ഡോളര്‍, നാലുമുതല്‍ 25 വരെ 100 ഡോളര്‍ എന്നിങ്ങനെയാണ് സമ്മാനതുക.
ഹാക്കിങ്ങില്‍ അഗാധജഞാനവും മത്സരബുദ്ധിയുമുള്ള ഒരാളാണെങ്കില്‍ വൈകാതെ രജിസ്റ്റര്‍ ചെയ്യുക. ഇതുവഴി ലഭിക്കുന്ന പ്രശസ്തിയും, പേരും ചില്ലറയൊന്നുമാകില്ല.

VISIT SITE

Comments

comments