ഫേസ് ബുക്ക് എന്‍ഹാന്‍സര്‍


നിങ്ങള്‍ പലപ്പോഴും നിങ്ങളുടെ രീതിയിലും, താല്പര്യത്തിലും ഫേസ് ബുക്ക് സ്റ്റൈല്‍ സെറ്റ് ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ടായിരിക്കും.ലേ ഔട്ട് ലുക്കിലും, ഇമോട്ട് ഐക്കണിലും നിങ്ങളുടേതായ ഒരു സ്റ്റൈല്‍ വരുത്താന്‍ സാധിച്ചാല്‍ അത് ഒരു വ്യത്യസ്ഥതയാകും. ഇതിന് സഹായിക്കുന്ന ഒരു ഫയര്‍ ഫോക്സ് പ്ലഗിനാണ് ഫേസ് ട്വീക്ക്.
ഈ ചെറിയ പ്ലഗിന്‍ ഉപയോഗിച്ച് നിലവില്‍‌ ഫേസ് ബുക്കിലില്ലാത്ത ചില കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. ഫേസ് ബുക്കിലെ ഇമേജുകളില്‍ മൗസ് വയ്ക്കുമ്പോള്‍ അവ വലുതായി കാണാന്‍ സാധിക്കും, നിലവില്‍ ലഭ്യമല്ലാത്ത നിരവധി ഇമോട്ട് ഐക്കണുകള്‍ ലഭ്യമാവും, തുടങ്ങിയ സൗകര്യങ്ങള്‍ ഇത് വഴി ലഭിക്കും. വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാനും ഈ പ്ലഗിന്‍ ഉപയോഗപ്പെടുത്താം. ഓട്ടോകണ്‍ഫേമിങ്ങ് ഫ്രണ്ട്സ് റിക്വസ്റ്റ്, പോക്കിങ്ങ് തുടങ്ങിയ സംവിധാനങ്ങളും ഇതിലുണ്ട്.

http://www.facetweak.com/

Comments

comments