ഫേസ് ബുക്ക് ഫ്രണ്ട്സിനെ ബള്‍ക്കായി ഡെലീറ്റ് ചെയ്യാം



പലപ്പോഴും ആക്ടിവല്ലാത്ത ഏറെ ഫ്രണ്ട്സ് നിങ്ങളുടെ ലിസ്റ്റിലുണ്ടാകും. ഇവരെ ഒഴിവാക്കണമെന്ന് പലപ്പോഴും തോന്നിയിട്ടുമുണ്ടാകും. എന്നാല്‍ ഓരോരുത്തരെയായി ഒഴിവാക്കുന്നത് അല്പം പണി തന്നെയാണ്. ഇതിന് പകരമായി ചെറിയൊരു സ്ക്രിപ്റ്റ് ഉപയോഗിച്ച് ബള്‍ക്കായി തന്നെ ഫ്രണ്ട്സിനെ ഡെലീറ്റ് ചെയ്യാന്‍ സാധിക്കും.
ഫയറ്‍ഫോക്സില്‍ ഇത് എങ്ങനെ ചെയ്യാമെന്ന് നോക്കാം. ആദ്യം Greasemonkey plugin ഇന്‍സ്റ്റാള്‍ ചെയ്യുക.
https://addons.mozilla.org/en-US/firefox/addon/greasemonkey/
ശേഷം ബ്രൗസര്‍ റീസ്റ്റാര്‍ട്ട് ചെയ്ത് Delete Facebook Friends പേജ് തുറക്കുക.
http://userscripts.org/scripts/show/150411
ഇന്‍സ്റ്റാള്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഗ്രീസ് മങ്കി ഇന്‍സ്റ്റാള്‍ ചെയ്ത സിസ്റ്റത്തില്‍ ഇത് ഓട്ടോമാറ്റിക്കായി സ്ക്രിപ്റ്റ് കണ്ടെത്തി ഇന്‍സ്റ്റാള്‍ ചെയ്തുകൊള്ളും.
ഇനി ഫേസ് ബുക്ക് ഫ്രണ്ട്സ് പേജ് തുറക്കുക. ഇപ്പോള്‍ ഫ്രണ്ട്സിനെതിരെ ഒരു ചെക്ക് ബോക്സും, Select All ,Delete Selected Friend എന്നീ രണ്ട് ബട്ടണുകളും കാണാം. ഇനി ഫ്രണ്ട്സിനെ സെലക്ട് ചെയ്ത് ഡെലീറ്റ് സെലക്ടഡ് ഫ്രണ്ട്സില്‍ ക്ലിക്ക് ചെയ്താല്‍ മതി. ചെക്ക് ബോക്സുകള്‍ കാണുന്നില്ലെങ്കില്‍ Ctrl+F5 അടിച്ച് റിഫ്രഷ് ചെയ്യുക.
ഇങ്ങനെ ചെയ്യുമ്പോള്‍ ടൈംലൈനില്‍ ഇക്കാര്യം വരികയുമില്ല.

Comments

comments