ഫേസ്ബുക്ക് സ്റ്റാറ്റസ് അപ്ഡേറ്റ് ഷെഡ്യൂള്‍ ചെയ്യാം.


ഫേസ്ബുക്ക് അഡിക്ഷന്‍ ഇന്ന് പലര്‍ക്കുമുണ്ട്. ചായകുടിക്കുന്ന വിവരവും, പെണ്ണുകാണാന്‍ പോകുന്ന വിവരവുമൊക്കെ തല്‍സമയം ഒരു കാര്യത്തിനുമല്ലാതെ ലോകത്തോട് വിളിച്ചു പറയുന്ന സ്വഭാവം ഫേസ്ബുക്ക് ഉപയോഗത്തിലൂടെയാണ് പലര്‍ക്കും ഉണ്ടായത്. ദിവസം മുഴുവന്‍ ഫേസ്ബുക്കില്‍ ഓണ്‍ലൈനായി ഇരിക്കുന്നവരും, ഇടക്കിടെ ലോഗിന്‍ ചെയ്ത് വെറുതേ നോക്കി ഇറങ്ങിപ്പോകുന്നവരുമുണ്ട്.
എന്നും എന്തെങ്കിലും അപഡേഷന്‍ വേണമെന്നുള്ളവര്‍ക്ക് ചിലപ്പോള്‍ അത് സാധ്യമാകാതെ വരാം. ഇന്റര്‍നെറ്റ് ലഭ്യമല്ലാത്ത സ്ഥലങ്ങളിലോ, മറ്റ് തിരക്കുകളിലോ പെട്ടുപോകുന്ന അവസ്ഥ. ഇത്തരം കാര്യങ്ങള്‍ മൂന്‍കൂട്ടി അറിഞ്ഞാല്‍ വേണമെങ്കില്‍ അപ്ഡേഷനുകള്‍ ഷെഡ്യൂള്‍ ചെയ്ത് വെയ്ക്കാം. അതുവഴി എവിടെയും പോയിട്ടില്ല താനിവിടെയൊക്കെയുണ്ട് എന്ന് സുഹൃത്തുക്കളെ അറിയിക്കാം.
ഇതിന് ഉപയോഗിക്കാവുന്ന ഒരു ടൂളാണ് LaterBro.
ഇതുപയോഗിച്ച് ഫേസ്ബുക്ക് അപ്ഡേഷന്‍ ഷെഡ്യൂള്‍ ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം.
ആദ്യം www.laterbro.com എന്ന സൈറ്റില്‍ പോവുക.
Schedule facebook update - Compuhow.com
ഫേസ്ബുക്ക് ഐ.ഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. ഫേസ്ബുക്ക് അക്കൗണ്ട് ആക്സസ് ചെയ്യാനുള്ള പെര്‍മിഷന്‍ നല്കുക.
ടൈം സോണ്‍ സെലക്ട് ചെയ്യുക.
അടുത്ത സ്റ്റേജില്‍ സ്റ്റാറ്റസ് എഴുതി പബ്ലിഷ് ചെയ്യേണ്ടുന്ന തിയ്യതിയും സമയവും നല്കി ഷെഡ്യൂള്‍ ക്ലിക്ക് ചെയ്യുക.
പണി കഴിഞ്ഞു…അപ്ഡേഷന്‍ ഇനി സൈറ്റ് നോക്കിക്കൊള്ളും…

Comments

comments