ഫേസ്ബുക്കില്‍ ഓട്ടോമാറ്റിക് പോക്കിങ്ങ്


Facebookpoke - Compuhow.com
യാഹുവിലെ ബുസ് ഒപ്ഷന് സമാനമായ ഒന്നാണ് ഫേസ്ബുക്കിലെ പോക്കിങ്ങ്. മറ്റുള്ളവരുടെ ശ്രദ്ധ നേടിയെടുക്കാനാണ് ഇത് ചെയ്യുക. ഫോണിലാണെങ്കില്‍ വൈബ്രേഷന്‍ ലഭിക്കും. എന്നാല്‍ കംപ്യൂട്ടറില്‍ മെസേജില്ലാത്ത ഒരു നോട്ടിഫിക്കേഷനാണ് വരുക. മാനുവലായി മറ്റുള്ളവരെ പോക്ക് ചെയ്യുക എന്നത് അല്പം ബുദ്ധിമുട്ടുണ്ടാക്കും. ഇതിന് പകരം ഒരു ക്രോം എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ച് പോക്ക് ചെയ്യാനാവും. Poke All for Chrome എന്ന എക്സ്റ്റന്‍ഷനാണ് ഇതിനായി ഉപയോഗിക്കുന്നത്. ഒറ്റ ക്ലിക്കില്‍ എല്ലാ ഫ്രണ്ട്സിനെയും ഇതുവഴി പോക്ക് ചെയ്യാം.

ഡൗണ്‍ലോഡ്

Comments

comments